Latest NewsKeralaNews

ആശുപത്രിയില്‍ ധനമന്ത്രിയുടെ മിന്നല്‍ പരിശോധന കാരണം ഇതാണ്

ഉഴവൂര്‍:  ഉഴവൂരില്‍ നിര്‍മാണം പുരോഗമിക്കുന്ന ഡോ കെ ആര്‍ നാരായണന്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ മിന്നല്‍ പരിശോധന. തോമസ് ഐസക്ക് ആശുപ്രതിയിലെ നിര്‍മാണ പുരോഗതി വിലയിരുത്തി. വി.എസ് അച്ച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്താണ് ആശുപ്രതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.യു.ഡി. എഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആശുപ്രതിയുടെ ഉദ്ഘാടനം നടത്തിയിരുന്നു. പക്ഷേ ആശുപ്രതിയുടെ നിര്‍മാണം പൂര്‍ത്തിയാക്കാതെയാണ് ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം നടത്തിയെന്ന ആക്ഷേപം ശക്തമാണ്.

ആശുപത്രി തുറന്ന് കൊടുക്കല്‍ ഉദ്ഘാടനം തട്ടിപ്പാണെന്ന് പറഞ്ഞ് എല്‍. ഡി.എഫ് പ്രദേശിക നേതൃത്വം സി.പിഎം സംസ്ഥാന നേതതൃത്വത്തെ സമീപിച്ചിരുന്നു. പിന്നീട് ചില സംഘടനകള്‍ താല്കാലികമായി വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രി ഉദ്ഘാടനം ചെയ്ത സ്ഥലത്ത് മാറ്റി പ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരരംഗത്ത് വരികയും ചെയ്തിരുന്നു. സ്ഥലം എം.എല്‍.എ. അഡ്വ. മോന്‍സ് ജോസഫ് ആശുപത്രിയുടെ പ്രവര്‍ത്തനം മാറ്റുന്നത് സംബന്ധിച്ച് നിരന്തര പത്രപ്രസ്താവനകള്‍ നല്‍കുകയും ഇതേപറ്റി സര്‍ക്കാര്‍ തലത്തില്‍ സി.പി.ഐ. എം പ്രദേശിക നേതത്വം ഇടപ്പെട്ടതിനെ തുടര്‍ന്നാണ് ധനകാര്യമന്ത്രി നേരിട്ട് ആശുപത്രി സന്ദര്‍ശിച്ചത്.

നിലവില്‍ സൂപ്പര്‍സ്‌പെഷ്യാലിറ്റി നിലവാരത്തിലുള്ള തസ്തികകള്‍ സഷ്ടിക്കാതെയാണ് ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തും, എം.എല്‍.എ. യും ആശുപത്രി തുറക്കുവാനുള്ള നീക്കം നടത്തിയത്, ആര്‍ദ്രം പദ്ധതിയില്‍പ്പെടുത്തി 104 തസ്തികകള്‍ സഷ്ടിക്കണമെന്ന അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ.യുടെ കത്തും, മറ്റ് അനുബന്ധ റിപ്പോര്‍ട്ടുകളും ധനകാര്യവകുപ്പ് തിരിച്ച് അയച്ചിരുന്നു. റിപ്പോര്‍ട്ടില്‍ ആശുപത്രിയുടെ സ്‌പെഷ്യാലിറ്റി വിദഗധരുടെ സമഗ്രമായ റിപ്പോര്‍ട്ട് ഇല്ലാതെയാണ് സര്‍ക്കാര്‍ തലത്തില്‍ ആശുപത്രിയുമായിട്ടുള്ള ഫയലുകള്‍ കിട്ടുന്നത് എന്ന് മന്ത്രി..തോമസ് ഐസക്ക് വ്യക്തമാക്കി.

നേരിട്ട് എത്തി കാര്യങ്ങള്‍ ബോധ്യപ്പെട്ടതിനാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം ഉടന്‍ പുതിയ കെട്ടിടത്തില്‍ ആരംഭിക്കുവാനുള്ള മുഴുവന്‍ തുകയും അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

ഉഴവൂര്‍ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. സുധയോട് തസ്തികകള്‍ നിയമനവുമായി ബന്ധപ്പെട്ട് സ്‌പെഷ്യാലിറ്റി വിദഗ്ധരുടെ റിപ്പോര്‍ട്ടുകളും അഭിപ്രായങ്ങളും ഉള്‍പ്പെടുത്തി വിശദമായതും , സമഗ്രവുമായ റിപ്പോര്‍ട്ട് അടിയന്തിരമായി ആരോഗ്യവകുപ്പ് വഴി ധനകാര്യ വകുപ്പിന് സമര്‍പ്പിക്കുവാന്‍ മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button