Latest NewsNewsIndia

കെട്ടിക്കിടന്ന മഴവെള്ളം കുടിച്ച് 34 ആടുകൾ ചത്തൊടുങ്ങി

ബംഗളുരു: രാസമാലിന്യം കലര്‍ന്ന വെള്ളം കുടിച്ച്‌ 34 ആടുകള്‍ ചത്തൊടുങ്ങി. മഴവെള്ളം കുടിച്ചതിനു പിന്നാലെ ആടുകൾ വിറയ്ക്കുകയും, നിലത്തു വീഴുകയായിരുന്നു ഞായറാഴ്ച ആയിരുന്നു ഈ ദാരുണ സംഭവം. പ്രദേശത്ത് കെട്ടിക്കിടന്ന മഴവെള്ളം ചെളിക്കുഴിയില്‍ നിന്ന് ആട്ടിന്‍കൂട്ടം കുടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. കര്‍ണാടകയിലെ നൃപതുംഗ നഗരത്തില്‍ ആണ് സംഭവം നടന്നത്.

മൃഗസംരക്ഷണ വിഭാഗം നടത്തിയ പരിശോധനയില്‍ കെട്ടിക്കിടന്ന മഴവെള്ളത്തില്‍ രാസ വിഷമാലിന്യം കലര്‍ന്നിട്ടുണ്ടെന്ന് വ്യക്തമായി.
സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും, ആട്ടിന്‍കൂട്ടത്തിന്റെ രക്തം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും മൃഗ സംരക്ഷണ വകുപ്പ് അറിയിച്ചു.

 

shortlink

Post Your Comments


Back to top button