KeralaLatest NewsNews

സഹോദരി തുല്യയായ പെണ്‍കുട്ടിയുടെ അശ്ലീല വീഡിയോ കാണേണ്ടിവന്ന ദുരനുഭവം വേദനയോടെ പങ്കുവച്ച് യുവാവ് (VIDEO)

മലപ്പുറംസഹോദരി തുല്യയായ പെണ്‍സുഹൃത്തിന്റെ അശ്ലീല വീഡിയോ കാണേണ്ടി വന്ന അനുഭവം വേദനയോടെ പങ്കുവയ്ക്കുന്ന യുവാവിനെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. സുശാന്ത് നിലമ്പൂര്‍ എന്ന യുവാവാണ് തനിക്കുണ്ടായ ദുരനുഭവം ഫേസ്ബുക്ക്‌ വീഡിയോയിലൂടെ പങ്കുവച്ചത്.

ജീവിതത്തില്‍ ഒരിക്കലും സെക്സ് ആഗ്രഹിക്കാത്തവരോ ആസ്വദിക്കാത്തവരോ ഉണ്ടാകില്ല. എന്നാല്‍ കഴിഞ്ഞദിവസം വാട്സ്ആപ്പിലെ ഒരു ഗ്രൂപ്പില്‍ വന്ന വീഡിയോ തന്നെ വളരെയധികം വേദനിപ്പിച്ചെന്ന് സുശാന്ത് പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്ലസ് ടു കഴിഞ്ഞ് കമ്പ്യൂട്ടര്‍ കോഴ്സിന് ചേര്‍ന്നപ്പോഴാണ് താന്‍ ആ കുട്ടിയെ പരിചയപ്പെടുന്നത്. സഹോദരി തുല്യമായ ബന്ധമാണ് തനിക്ക് അവളുമായി ഉണ്ടായിരുന്നത്. ചെറുപ്പത്തിലെ അച്ഛന്‍ മരിച്ചുപോയ പെണ്‍കുട്ടി അമ്മയുടെ തണലിലായിരുന്നു വളര്‍ന്നത്. ഓണക്കാലത്ത് അവരുടെ വീട്ടിലൊക്കെ പോയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു അശ്ലീല വാട്സ്ആപ്പ് ഗ്രൂപ്പില്‍ അവളുടെ നഗ്ന വീഡിയോ കാണാനിടയായി. ഒരു അന്യസ്ത്രീയുടെ നഗ്നശരീരം കാണുമ്പോള്‍ ഉണ്ടാകുന്ന വികാരമല്ല നമുക്ക് വേണ്ടപ്പെട്ട ഒരാളുടെ വീഡിയോ കാണുമ്പോള്‍ ഉണ്ടാകുന്നതെന്ന് തനിക്ക് ബോധ്യമായെന്നും സുശാന്ത് പറയുന്നു.

വീഡിയോയില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി അറിയാന്‍ കഴിഞ്ഞു. ഇങ്ങനെയുള്ള വീഡിയോ കൈയിലെത്തുമ്പോള്‍, ഷെയര്‍ ചെയ്യുന്നവര്‍ ആ വീഡിയോയില്‍ വരുന്നവര്‍ ആരുടെയോ അമ്മയുണ്ടായിരിക്കാം, പെങ്ങള്‍ ഉണ്ടായിരിക്കാം, ആരുടെയോ സഹോദരി ആയിരിക്കാമെന്ന് ചിന്തിക്കണമെന്നും സുശാന്ത് വീഡിയോയില്‍ ഓര്‍മ്മിപ്പിക്കുന്നു.

സ്‌നേഹം പ്രകടപ്പിച്ച് അടുത്തു കൂടുന്നവര്‍ നിങ്ങളുടെ നഗ്നശരീരത്തിന്‍റെ ദൃശ്യങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ ‘നോ’ എന്ന പറയേണ്ട സാഹചര്യമുണ്ടായാല്‍ അത് പറയാന്‍ മടിക്കരുത്. അല്ലാത്ത പക്ഷം ഇങ്ങനെ അയക്കുന്ന നിങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ ഇത്തരത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലോ പോണ്‍ സൈറ്റുകളിലോ വരാന്‍ സാധ്യതയുണ്ടെന്നും സുശാന്ത് പെണ്‍കുട്ടികളെ ഓര്‍മ്മിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button