ന്യൂഡല്‍ഹി•ഇന്ത്യയിലേക്ക് പോകുന്ന പൗരന്മാര്ക്ക് മുന്നറിയിപ്പുമായി യു.എ.ഇ. ഇന്ത്യയിലേക്ക് പോകുന്ന പൗരന്മാര് ഡല്‍ഹിയിലേയും ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലേയും ആള്‍ത്തിരക്കുള്ള പ്രദേശങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്ന് ഡല്‍ഹിയിലെ യു.എ.ഇ എംബസി മുന്നറിയിപ്പ് നല്കി.
ദേരാ സച്ചാ സൗധ മേധാവി ഗുര്‍മീത് സിംഗിനെതിരായ കോടതി പരാമര്‍ശം വന്നതിന് പിന്നാലെ അനുയായികള്‍ അഴിച്ചുവിട്ട കലാപത്തില്‍ നിരവധിപേര്‍ കൊല്ലപ്പട്ട പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം.
കലാപത്തില്‍ 36 പേരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ 30 പേരും പഞ്ചകുളയിലും ആറുപേര്‍ സിര്‍സ പട്ടണത്തിലുമാണ് കൊല്ലപ്പെട്ടത്. ആക്രമണങ്ങളില്‍ 250 ഓളം പേര്‍ക്ക് പരിക്കെറ്റിരുന്നു.
Post Your Comments