വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു എതിരെ അമേരിക്കയിൽ പ്രതിഷേധം ശക്തം. ട്രംപിന്റെ തീവ്ര ദേശീയ വാദങ്ങളാണ് പ്രതിഷേധത്തിനു കാരണമാകുന്നത്. ട്രംപിനെതിരെ പത്തു ദിവസം നീണ്ടുനില്‍ക്കുന്ന പ്രതിഷേധ റാലിയുമായി മുന്നോട്ട് പോകുവനാണ് ചില സംഘടനകളുടെ തീരുമാനം. വെളുത്ത വര്‍ഗക്കാര്‍ക്ക് മേധാവിത്വം നല്‍കുന്ന നയങ്ങള്‍ അവസാനിപ്പിക്കണെന്നും ട്രംപ് സ്ഥാനമൊഴിയണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്.
28നു വിര്‍ജീനിയയില്‍ നിന്ന് അരംഭിക്കുന്ന റാലി പെപ്റ്റംബര്‍ ആറിന് വാഷിങ്ടണ്‍ ഡിസിയില്‍ അവസാനിക്കും. ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം അമേരിക്കയില്‍ ദേശീയ വാദം കൂടിയെന്നും അസഹിഷ്ണുത അനുദിനം വളരുന്നുവെന്നുമാണ് പ്രതിഷേധക്കാരുടെ അഭിപ്രായം.
Post Your Comments