ലണ്ടന്‍: വ്യായാമം ചെയാൻ മിക്കവർക്കും മടിയാണ്. ഓടാനും ചാടാനും ജിമ്മിൽ പോകാനും ഇനി ബുദ്ധിമുട്ടേണ്ട. അതിനു പകരമായി ഒരു ഗുളിക കഴിച്ച് ചുമ്മാ ഇരുന്നാല്‍ മതി. ശരീരത്തിനു വ്യായാമം ചെയുന്നതു വഴി ലഭിക്കുന്ന സർവ ഗുണങ്ങളും ഇതിലൂടെ ലഭ്യമാകും. ഇംഗ്ലണ്ടിലെ ലീഡ്സ് യൂനിവേഴ്സിറ്റിയിലെ ഗവേഷകരാണ് വ്യായാമത്തിനു പകരകാനകുന്ന മരുന്ന് കണ്ടെത്തിയത്. അധികം താമസിക്കാതെ ഈ മരുന്ന് പൂർണ്ണമായും യാഥാര്‍ഥ്യമാകുമെന്നു ഗവേഷകർ അറിയിച്ചു.
പ്രമേഹ രോഗികളില്‍ ഉണ്ടായേക്കാവുന്ന ഹൃദ്രോഗസാധ്യതയടക്കമുള്ള പ്രശ്നങ്ങളെ മരുന്ന് പ്രതിരോധിക്കുമെന്നും പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രമുഖ ശാസ്ത്ര പ്രസിദ്ധീകരണമായ ‘നേച്വര്‍ കമ്യൂണിക്കേഷന്‍സി’ലാണ് കണ്ടെത്തലിനെക്കുറിച്ചുള്ള പ്രബന്ധം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഈ ഗുളികയക്ക് ‘പീസോ-1’ എന്നാണ് പേരിട്ടിരിക്കുന്നത്. ഒരുതരം പ്രോട്ടീൻ കണ്ടെത്തിയതാണ് മടിയന്മാരെ സന്തോഷിപ്പിക്കുന്ന ഗുളികയുടെ ഉതഭവത്തിനു കാരണമാകുന്നത്. രക്തചംക്രമണം വര്‍ധിപ്പിക്കുന്ന പീസോ-1 ഹൃദയത്തില്‍നിന്ന് രക്തം ആന്തരികാവയവങ്ങളിലടക്കം ശരീരത്തിലെ എല്ലാ ഭാഗത്തും എത്തിക്കുമെന്നു ഗവേഷകര്‍ അറിയിച്ചു.
Post Your Comments