Latest NewsNewsInternational

വ്യായാമത്തിനായി ഇനി ഗുളിക മതി

ല​ണ്ട​ന്‍: വ്യായാമം ചെയാൻ മിക്കവർക്കും മടിയാണ്. ഓടാനും ചാടാനും ജിമ്മിൽ പോകാനും ഇനി ബുദ്ധിമുട്ടേണ്ട. അതിനു പകരമായി ഒ​രു ഗു​ളി​ക ക​ഴി​ച്ച്‌ ചുമ്മാ ഇരുന്നാല്‍ മ​തി. ശരീരത്തിനു വ്യായാമം ചെയുന്നതു വഴി ലഭിക്കുന്ന സർവ ഗുണങ്ങളും ഇതിലൂടെ ലഭ്യമാകും. ഇം​ഗ്ല​ണ്ടി​ലെ ലീ​ഡ്​​സ്​ യൂ​നി​വേ​ഴ്​​സി​റ്റി​യി​ലെ ഗ​വേ​ഷ​ക​രാ​ണ് വ്യായാമത്തിനു പകരകാനകുന്ന മരുന്ന് കണ്ടെത്തിയത്. അധികം താമസിക്കാതെ ഈ മരുന്ന് പൂർണ്ണമായും യാ​ഥാ​ര്‍​ഥ്യ​മാകുമെന്നു ഗവേഷകർ അറിയിച്ചു.

പ്ര​മേ​ഹ രോ​ഗി​ക​ളി​ല്‍ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന ഹൃ​ദ്രോ​ഗ​സാ​ധ്യ​ത​യ​ട​ക്ക​മു​ള്ള പ്ര​ശ്​​ന​ങ്ങ​ളെ മരുന്ന് പ്ര​തി​രോ​ധി​ക്കു​മെ​ന്നും പ​ഠ​ന​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു​ണ്ട്. പ്ര​മു​ഖ ശാ​സ്​​ത്ര പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ ‘നേ​ച്വ​ര്‍ ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സി’​ലാ​ണ്​ ക​ണ്ടെ​ത്ത​ലി​നെ​ക്കു​റി​ച്ചു​ള്ള പ്ര​ബ​ന്ധം പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഈ ഗുളികയക്ക് ‘പീ​സോ-1’ എ​ന്നാണ് പേരിട്ടിരിക്കുന്നത്. ഒ​രു​ത​രം​ പ്രോ​ട്ടീൻ കണ്ടെത്തിയതാണ് മടിയന്മാരെ സന്തോഷിപ്പിക്കുന്ന ഗുളികയുടെ ഉതഭവത്തിനു കാരണമാകുന്നത്. രക്തചംക്രമണം വ​ര്‍​ധി​പ്പി​ക്കു​ന്ന പീ​സോ-1 ഹൃ​ദ​യ​ത്തി​ല്‍​നി​ന്ന്​ ര​ക്​​തം ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളി​ല​ട​ക്കം ശ​രീ​ര​ത്തിലെ എല്ലാ ഭാഗത്തും എത്തിക്കുമെന്നു ഗവേഷക​ര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button