MollywoodCinemaMovie SongsEntertainment

ജഗതി ‘വന്ദന’ത്തില്‍ അഭിനയിക്കാതിരുന്നതിന്റെ കാരണം…!

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെ ചിത്രങ്ങളിലെ നിറസാന്നിധ്യമായിരുന്നു ജഗതി ശ്രീകുമാര്‍. അതിനു പ്രധാന കാരണം പ്രിയദർശൻ ജഗതിയുടെ വലിയ ഒരു ആരാധകനാണെന്നതാണ്. 2012 ല്‍ നടന്ന കാര്‍ അപകടത്തില്‍ ഗുരുതരമായ പരിക്കുകള്‍ പറ്റിയ താരം ഇപ്പോൾ വീട്ടില്‍ വിശ്രമജീവിതത്തിലാണ്. എന്നാല്‍ പ്രിയന്റെ ഹിറ്റ് ചിത്രമായ വന്ദനം (1989) എന്ന സിനിമയില്‍ ജഗതി അഭിനയിച്ചിരുന്നില്ല.

വന്ദനത്തില്‍ ജഗതി അഭിനയിക്കാതിരിക്കാന്‍ കാരണം ഇതാണ്. അക്കാലത്ത്‌ മികച്ച ഹാസ്യതാരമായി മാറിയ ജഗതി തിരക്കിലായിരുന്നു. മൂന്നിലധികം ചിത്രങ്ങളുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കുന്ന തിരക്കിലായ ജഗതിയുടെ തീയതി പ്രിയന് ലഭിച്ചില്ല. ജഗതിയുടെ സമയം ശരിയാവുന്നത് വരെ വന്ദനത്തിന്റെ ഷൂട്ടിംഗ് നീട്ടി വെയ്ക്കാമെന്ന് മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു, പക്ഷെ പ്രിയദര്‍ശന്‍ മോഹന്‍ലാലിനോട് ഒരു ഉപായം പറഞ്ഞു, ”നമുക്ക് ജഗതിയുടെ പകരക്കാരനായി ജഗദീഷിനെ കൊണ്ടുവരാം”. അങ്ങനെ ജഗതിയ്ക്കായി ഒരുക്കിയ ആ കഥാപാത്രത്തെ ജഗദീഷ് അവതരിപ്പിക്കുകയായിരുന്നു. വന്ദനം ജഗദീഷിന് മികച്ച പ്രതികരണമാണ് നേടിക്കൊടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button