Latest NewsNewsGulf

ഹജ്ജിനെത്തുന്നവർക്ക് മുന്നറിയിപ്പ്

മക്ക: ഹജ്ജിനെത്തുന്നവർക്ക് മുന്നറിയിപ്പുമായി സൗദി കാലാവസ്ഥാ വിഭാഗം. ഹജ്ജ് വേളയിൽ മിനായിലെ അറഫയിലും 45 ഡിഗ്രിയിലേറെ താപനില അനുഭവപ്പെടുമെന്ന് സൗദി കാലാവസ്ഥാ വിഭാഗം അറിയിച്ചു. കല്ലേറ് കർമം നടക്കുന്ന ജംറകളിൽ തണുത്ത വെള്ളം സ്‌പ്രേ ചെയ്യാനും തീർത്ഥാടകർക്ക് അത്യുഷ്‌ണത്തെ പ്രതിരോധിക്കാൻ മാർഗനിർദേശങ്ങൾ നൽകുന്നതിനുമായി ഹജ്-ഉംറ മന്ത്രാലയവുമായി സഹകരിച്ച് നടപടികൾ നടത്താനും തീരുമാനമായിട്ടുണ്ട്.

അറഫയിൽ നിൽക്കുമ്പോൾ പരമാവധി തണലിൽ ചെലവഴിക്കണം.ആവശ്യത്തിന് വെള്ളവും,ജ്യൂസും കുടിക്കുകയും ഇളം നിറത്തിലുള്ള കുടകൾ ഉപയോഗിക്കണമെന്നും ദാഹമുണ്ടെങ്കിലും ഇല്ലെങ്കിലും വെള്ളം കുടിച്ചുകൊണ്ടിരിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. വൃത്തിയുള്ളതും പാകം ചെയ്‌തതുമായ ഭക്ഷണം മാത്രമാണ് ഉപയോഗിക്കേണ്ടത്. പഴവർഗങ്ങൾ നന്നായി കഴുകണം, തിരക്ക് കൂടുതലുള്ളയിടങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നും പ്രഭാതം വരെ ഉറക്കമൊഴിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. കൂടാതെ അത്യാവശ്യ ഘട്ടങ്ങളിൽ കൃത്യമായും വേഗത്തിലും ചികിത്സ ലഭ്യമാക്കാൻ സ്ഥിരമായി മരുന്ന് കഴിക്കുന്നവർ ഡോക്ടറുടെ കുറിപ്പുകൾ,രോഗത്തെക്കുറിച്ചുള്ള മെഡിക്കൽ റിപ്പോർട്ട് എന്നിവ കൂടെ കരുതണമെന്നും നിർദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button