മക്ക: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനെത്തുന്ന ഹാജിമാര്‍ക്ക് മികച്ച സേവനവുമായി സൗദി ആരോഗ്യ മന്ത്രാലയം. ആധുനിക സൗകര്യങ്ങളോടെയുള്ള 51 വലിയ ആംബുലന്‍സുകളും അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിന് 100 ഫീല്‍ഡ് ആംബുലന്‍സുകളും ഇരുനൂറിലധികം പാരാ മെഡിക്കല്‍ സംഘങ്ങളും രംഗത്തുണ്ട്.
ഹജ്ജ് വേളയില്‍ സൂര്യാഘാതം പോലുള്ളവ ഫലപ്രദമായി നേരിടുന്നതിനും ആരോഗ്യ പരിചരണത്തിനും അതീവ ജാഗ്രത ആരോഗ്യ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്.
നൂറ് എമര്‍ജന്‍സി ആന്‍ഡ് ഫീല്‍ഡ് മെഡിസിന്‍ ടീം, മെഡിക്കല്‍ ടീം, കൂടാതെ ആംബുലന്‍സുകളില്‍ കൃത്രിമ ശ്വാസകോശങ്ങള്‍, ജൈവ ലേബലിംഗ് മെഷീനുകള്‍, ഹൃദയാഘാതം, ഫ്രാക്റ്റര്‍ സ്റ്റബിലൈസറുകള്‍, അടിയന്തിര ചികിത്സകള്‍, റഫ്രിജറേറ്റഡ് കേസുകള്‍ എന്നിവക്കും പ്രത്യേക സംവിധാങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
Post Your Comments