ഷാർജ: കുറഞ്ഞ ചെലവിൽ സ്റ്റുഡിയോ അപാർട്മെന്റുകൾ വാടകയ്ക്ക് നൽകാമെന്നു പറഞ്ഞ് ഒട്ടേറെ പേരിൽ നിന്ന് വൻ തുക തട്ടിയെടുത്ത ഏഷ്യക്കാരൻ ഷാർജ പോലീസിന്റെ പിടിയിൽ. ഷാർജയിലെ നിർമാണത്തിലുള്ള കെട്ടിടങ്ങളിൽ കുറഞ്ഞ വാടകയ്ക്ക് അപാർട്മെന്റുകൾ ലഭ്യമാണെന്ന് പത്രങ്ങളിലും വെബ്സൈറ്റുകളിലും ഇയാൾ പരസ്യം നൽകിയിരുന്നു. പരസ്യം കണ്ട് ഫോൺ വിളിക്കുന്നവരെ കൂട്ടിക്കൊണ്ടുപോയി നിർമാണത്തിലുള്ള കെട്ടിടം കാണിച്ചുകൊടുക്കുകയും ഷാർജ വൈദ്യുതി–ജല അതോറിറ്റി(സേവ)യിൽ അടക്കുന്നതിനും മറ്റുമായി മുൻകൂറായി പണം നൽകണമെന്നും പറഞ്ഞ് പണം വാങ്ങുകയുമായിരുന്നു പതിവ്.
എന്നാൽ പറഞ്ഞ സമയം കഴിഞ്ഞും ഫ്ലാറ്റ് ലഭിക്കാത്തതിനാൽ ബുക്ക് ചെയ്തിരുന്നവർ ഫോൺ വിളിച്ചപ്പോൾ സ്വിച്ഡ് ഒാഫായതിനെ തുടർന്നാണ് സംശയം ഉണ്ടായത്. വിവിധ പൊലീസ് സ്റ്റേഷനുകളിൽ തട്ടിപ്പിനെ കുറിച്ച് ഒട്ടേറെ പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. വ്യാജ കരാറുകളും സിം കാർഡുകളും ഇയാളുടെ പക്കൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
Post Your Comments