Latest NewsIndiaNews

ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ദീപക് മിശ്ര നാളെ അധികാരമേല്‍ക്കും

ന്യൂഡല്‍ഹി : സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ദീപക് മിശ്ര നാളെ അധികാരമേല്‍ക്കും. രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിലാണ് ജസ്റ്റിസ് ദീപക് മിശ്ര ചുമതലയേല്‍ക്കുക. സുപ്രിംകോടതിയുടെ 45 ാമത്തെ ചീഫ് ജസ്റ്റിസാണ് ദീപക് മിശ്ര. ഒഡീഷ സ്വദേശിയാണ്. അടുത്തവര്‍ഷം ഒക്ടോബര്‍ 2 വരെ ജസ്റ്റിസ് ദീപക് മിശ്രയക്ക് കാലാവധിയുണ്ട്.

ഒഡീഷയില്‍ നിന്നും സുപ്രിംകോടതി ചീഫ് ജസ്റ്റിസാകുന്ന മൂന്നാമത്തെ വ്യക്തിയാണ് ജസ്റ്റിസ് ദീപക് മിശ്ര. ജസ്റ്റിസ് രംഗനാഥ് മിശ്ര, ജസ്റ്റിസ് ജി ബി പട്നായിക് എന്നിവരാണ് മുമ്പ് ഒഡീഷയില്‍ നിന്നും ചീഫ് ജസ്റ്റിസായിട്ടുള്ളത്.നിലവില്‍ സുപ്രിംകോടതിയിലെ ഏറ്റവും സീനിയര്‍ ജഡ്ജിയാണ് 63 കാരനായ ദീപക് മിശ്ര. ദീപക് മിശ്രയെ ചീഫ് ജസ്റ്റിസാക്കാനുള്ള ശുപാര്‍ശയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. നിലവിലെ ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ ഇന്ന് സ്ഥാനമൊഴിയും.

shortlink

Post Your Comments


Back to top button