Latest NewsNewsDevotional

ഹജ്ജ് മാസങ്ങളില്‍ വര്‍ജിക്കേണ്ട മൂന്ന് കാര്യങ്ങള്‍

മുണ്ട്. ഹജ്ജ് മാസങ്ങള്‍ എന്ന പേരിലാണ് ഹജ്ജ് നിര്‍വഹണത്തിന് പ്രത്യേക കാലങ്ങള്‍ അറിയപ്പെടുന്നത്. ശവ്വാല്‍, ദുല്‍ഖഅ്ദ്, ദുല്‍ഹജ്ജ് എന്നീ മൂന്ന് മാസങ്ങളാണവ. അറബികള്‍ക്ക് പണ്ടുമുതലേ സുപരിചിതമാണ് ഈ മാസങ്ങള്‍. ഇഹ്‌റാം ചെയ്ത് ഒരാള്‍ ഹജ്ജില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ സാധാരണ അനുവദനീയമായ പല കാര്യങ്ങളും അയാള്‍ക്ക് നിഷിദ്ധമാകും.

മൂന്ന് കാര്യങ്ങള്‍ ഹജ്ജ് വേളയില്‍ വര്‍ജിക്കണമെന്ന് അല്ലാഹു പ്രത്യേകം കല്‍പിച്ചിരിക്കുന്നു. സ്ത്രീ സംസര്‍ഗം, പാപവൃത്തികള്‍, തര്‍ക്കവിതര്‍ക്കങ്ങള്‍ എന്നിവയാണവ. ”ഹജ്ജ് കാലം സുപരിചിതമായ മാസങ്ങളാണ്. ആ മാസങ്ങളില്‍ ഹജ്ജ് നിര്‍വഹിക്കാന്‍ നിശ്ചയിച്ചവര്‍ സ്ത്രീ സംസര്‍ഗവും പാപവൃത്തികളും തര്‍ക്കവിതര്‍ക്കങ്ങളും വര്‍ജിക്കേണ്ടതാകുന്നു” (അല്‍ബഖറ 197).

shortlink

Related Articles

Post Your Comments

Related Articles


Back to top button