ജമ്മു: അതിർത്തിയിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം എട്ടായി. ജമ്മു കാഷ്മീരിലെ പുൽവാമയിലാണ് ഭീകരാക്രമണം നടന്നത്. ശനിയാഴ്ച പുലർച്ചെയാണ് മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടങ്ങിയത്. ആക്രമണത്തിൽ അഞ്ചു ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവർ പോലീസ് ഉദ്യോഗസ്ഥരും സിആർപിഎഫ് ജവന്മാരുമാണ്.
അതിർത്തിയിൽ വെള്ളിയാഴ്ച പാക്കിസ്ഥാൻ ഇന്ത്യൻ പോസ്റ്റിനു നേർക്കു ആക്രമണം നടത്തിയിരുന്നു. ഇതിനു ശേഷമാണ് ഭീകരാക്രമണം ഉണ്ടായത്. ഭീകരർ കെട്ടിടത്തിനുള്ളിലിരുന്ന് സുരക്ഷാ ജീവനക്കാർക്കു നേരെ വെടിയുതിർക്കുകയായിരുന്നു.
Post Your Comments