ബംഗളൂരു: ബംഗളൂരുവിലെ ബാറുകളും പബ്ബുകളും തുറക്കാന്‍ സുപ്രീം കോടതിയുടെ അനുമതി. എഴുനൂറിലധികം മദ്യശാലകളാണ് ശനിയാഴ്ച തുറക്കുക. രണ്ട് മാസത്തെ ഇടവേളക്ക് ശേഷമാണ് ബംഗളൂരുവിലെ പബുകളും ബാറുകളും വീണ്ടും തുറക്കുന്നത്. ദേശീയപാതക്കരികിലെ പബുകളും ബാറുകളും പൂട്ടിയതോടെ പാതിരാത്രികളില്‍ ഏറ്റവും സജീവമായിരുന്ന എം ജി റോഡും ബ്രിഗേഡ് റോഡും നിശബ്ദമായിരുന്നു.
എഴുനൂറോളം മദ്യശാലകളാണ് ജൂലൈ ഒന്നിന് അടച്ചുപൂട്ടിയത്. തുറക്കാന്‍ അനുമതി നല്‍കിയതോടെ ബംഗളൂരുവിലെ ഈ കേന്ദ്രങ്ങള്‍ വീണ്ടും സജീവമാകുകയാണ്. പബ്ബുകളും ബാറുകളും പൂട്ടിയിട്ട കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം കര്‍ണാടക സര്‍ക്കാരിന് മൂവായിരം കോടിയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്.
Post Your Comments