Latest NewsNewsGulf

ഷാര്‍ജയില്‍ ഈദ് പ്രമാണിച്ച് 80 ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കാന്‍ ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ്

ഷാര്‍ജയില്‍ ഈദ് പ്രമാണിച്ച് വന്‍ ഡിസ്‌കൗണ്ട്. പ്രമുഖ് ബ്രാന്‍ഡുകള്‍ എല്ലാം 80 ശതമാനം വരെ ഡിസ്‌കൗണ്ടവുമായിട്ടാണ് ഈദ് ആഘോഷത്തില്‍ പങ്കുചേരുന്നത്.ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (എസ്സിസിഐ) ഷാര്‍ജ സമ്മര്‍ ഗ്രാന്‍ഡ് ഡിസ്‌കൗണ്ട്‌സ് ക്യാമ്പയിന്റെ ഭാഗമായാണ് നടപടി. ചൊവ്വാഴ്ച മുതല്‍ ഷാര്‍ജയില്‍ ഡിസ്‌കൗണ്ട് ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചതായി എസ്സിസിഐ അറിയിച്ചു

എസ് സി സി ഐ ആദ്യമായാണ് ഷാര്‍ജ സമ്മര്‍ ഓഫറുകളുടെ ഭാഗമായി ഇത്തരം ഡിസ്‌കൗണ്ട് അടക്കമുള്ള പ്രചാരണവുമായി രംഗത്തു വരുന്നത്. മുന്‍നിര ബ്രാന്‍ഡുകളിലും വിവിധ ഉത്പന്നങ്ങളിലും 80 ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കുമെന്ന് ഇതിനകം അറിയിച്ചു കഴിഞ്ഞു.

ഷാര്‍ജയിലെ മാളുകളിലും ഷോപ്പിങ് സെന്റുകളിലും ഉള്ള എല്ലാ സ്റ്റോറുകളും ഷാര്‍ജ സമ്മര്‍ ഗ്രാന്‍ഡ് ഡിസ്‌കൗണ്ട്‌സ് ക്യാമ്പയിനില്‍ പങ്കെടുക്കും.തുടര്‍ച്ചയായി മൂന്നു ദിവസം ഡിസ്‌കൗണ്ട് ക്യാമ്പയിന്‍ നടക്കും. ആഗസ്റ്റ് 31 രാത്രിയില്‍ വരെ ഇത് ലഭ്യമാകും .

ഷാര്‍ജ സമ്മര്‍ ഓഫറുകളും ഷാര്‍ജ സമ്മര്‍ ഗ്രാന്റ് ഡിസ്‌കൗണ്ടും ഏറ്റവും പ്രധാനപ്പെട്ട വാര്‍ഷിക വിനോദ പരിപാടിയായി പരിഗണിക്കപ്പെടുന്നുവെന്ന് എസ്സിസിഐ എക്കണോമിക് റിലേഷന്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡയറക്ടര്‍ ഇബ്രാഹിം റാഷി അല്‍ ജര്‍വാന്‍ പറഞ്ഞു.ഷാര്‍ജ സമ്മര്‍ ഓഫറുകളും ഷാര്‍ജ സമ്മര്‍ ഗ്രാന്റ് ഡിസ്‌കൗണ്ടും ഒരുമിച്ച് നടത്തുന്നത് ഇതാദ്യമായാണ്. ഇതില്‍ പങ്കുചേരാനായി വ്യാപാരികള്‍ വലിയ ആവേശം കാണിക്കുന്നുണ്ടെന്ന് ഹജ്ജ് ഹമൂദ് അല്‍ സുവൈദി പറഞ്ഞു. .

ഷാര്‍ജ സമ്മര്‍ ഓഫറുകളുടെ അവസാന ദിവസങ്ങളില്‍ വിപണി കൂടുതല്‍ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

shortlink

Post Your Comments


Back to top button