Latest NewsNewsGulf

ഖത്തര്‍ ന്യൂസ് ഏജന്‍സി ഹാക്ക് ചെയ്യത കേസില്‍ അഞ്ചു പ്രതികള്‍ പിടിയില്‍

ദോഹ: ഖത്തര്‍ ന്യൂസ് ഏജന്‍സിയുടെ സെറ്റ് ഹാക്ക് ചെയ്ത വിഷയത്തില്‍ അഞ്ചു പ്രതികളെ പിടികൂടി. പ്രതികളെ പിടികൂടിയ വിവരം ഖത്തര്‍ അറ്റോണി ജനറല്‍ ഡോ.അലി ബിന്‍ ഫതേയിസ് അല്‍മര്‍റിയാണ് അറിയിച്ചത്. നിലവില്‍ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പിടികൂടിയ പ്രതികളെ വിശദമായി ചോദ്യം ചെയ്യും. അന്വേഷണം പൂര്‍ത്തിയായശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും ഡോ. അല്‍മര്‍റി വ്യക്തമാക്കി.

ക്യുഎന്‍എ ഹാക്കിങുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്നാണ് വിശ്വസിക്കുന്നത്. ഇവരെ തുര്‍ക്കി അതോറിറ്റിയാണ് പിടികൂടിയത്.സൈബര്‍ കുറ്റകൃത്യം തടയുന്നതുമായി ബന്ധപ്പെട്ട് ഖത്തറും തുര്‍ക്കിയും ഒപ്പുവച്ച കരാറിന്റെ
അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.

ഹാക്കിങ് സംഭവം നടന്നയുടന്‍ തന്നെ ആഭ്യന്തരതലത്തിലും രാാജ്യത്തിനു പുറത്തും കേന്ദ്രീകരിച്ച് അന്വേഷണത്തിന് ഖത്തര്‍ തുടക്കംകുറിച്ചിരുന്നു.വെബ്‌സൈറ്റ് ഹാക്ക് ചെയ്തത് യുഎഇയില്‍ നിന്നാണെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച ഒരു രാജ്യത്തുനിന്നും നേരിട്ടുള്ള പങ്കാളിത്തത്തിലാണ് ഹാക്കിങ് നടന്നത്. ഖത്തറിന്റെ അന്വേഷണത്തോട് യുഎഇ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ സഹകരിച്ചിരുന്നില്ല.

വെബ്‌സൈറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കാനാണ് ഹാക്കര്‍മാര്‍ ആദ്യം ശ്രമിച്ചത്.ഹാക്കിങ്ങിന് ശേഷം വെബ്‌സൈറ്റില്‍ നാല്‍പ്പതിലധികം പേര്‍ അസാധാരണമായ സന്ദര്‍ശനം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്.
ഉയര്‍ന്ന സാങ്കേതിക വിദ്യകളുടെയും ഹൈടെക് സംവിധാനങ്ങളുടെയും സഹായത്തോടെയായിരുന്നു മന്ത്രാലയത്തിലെ പ്രത്യേക സംഘം അന്വേഷണം നടത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button