ഹൈദരാബാദ്•ജീവനക്കാരന്‍ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടര്‍ന്ന് ഖത്തര്‍ എയര്‍വേയ്സ് വിമാനം അടിയന്തിരമായി നിലത്തിറക്കി. ദോഹയില്‍ നിന്ന് ഇന്തോനേഷ്യയിലെ ബാലിയിലേക്ക് പോയ ഖത്തര്‍ എയര്‍വേയ്സ് വിമാനം ക്യു.ആര്‍ 964 ആണ് അര്‍ദ്ധരാത്രിയോടെ ഹൈദരാബാദില്‍ സുരക്ഷിതമായി ഇറക്കിയത്.
ദേഹാസ്വാസ്ഥ്യം മൂലം ജീവനക്കാരന്‍ വിമാനത്തിനുള്ളില്‍ കുഴഞ്ഞുവീണു എന്നാണ് റിപ്പോര്‍ട്ട്. വിമാനം ഹൈദരാബാദില്‍ ഇറക്കിയയുടന്‍ ജീവനക്കാരനെ എയര്‍പോര്‍ട്ടിലെ മെഡിക്കല്‍ സെന്ററില്‍ എത്തിച്ച് അടിയന്തിര വൈദ്യസഹായം നല്‍കി. പിന്നീട് ഇയാളെ ജൂബിലി ഹില്‍സിലെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ഇയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.
പിന്നീട് പുലര്‍ച്ചെ മൂന്ന് മണിയോടെ ഹൈദരബാദില്‍ നിന്നും ബലിയിലേക്ക് പോയ വിമാനത്തില്‍ 240 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
Post Your Comments