KeralaLatest NewsNews

ക​പ്പ​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​മെ​ന്ന് മ​ന്ത്രി 

കൊ​ല്ലം: കൊല്ലം തീരത്ത് മത്സ്യ​ബ​ന്ധ​ന വ​ള്ള​ത്തി​ലി​ടി​ച്ച ക​പ്പ​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​മെ​ന്ന നിലപാടുമായി ഫി​ഷ​റീ​സ് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ രംഗത്ത്. ക​പ്പ​ല്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നായി വേണ്ട നടപടികൾ പുരോഗമിക്കുകയാണെന്നു മന്ത്രി അറിയിച്ചു.  നേ​വി​യു​ടെ സ​ഹാ​യത്തോടെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ തീ​ര​ത്തെ​ത്തി​ക്കുമെന്നും മന്ത്രി പറഞ്ഞു.  നേ​വി​യു​ടെ ഹെ​ലി​കോ​പ്റ്റ​റും ഡോ​ര്‍​ണി​യ​ര്‍ വി​മാ​ന​വും കൊ​ച്ചി​യി​ല്‍​നി​ന്നു പു​റ​പ്പെ​ട്ടി​ട്ടു​ണ്ട്. ഉ​ട​ൻ ത​ന്നെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​വ​രെ തീ​ര​ത്തെ​ത്തി​ക്കാ​നാ​വു​മെ​ന്നും മ​ന്ത്രി കൂട്ടിച്ചേർത്തു.

കൊ​ല്ലം തീ​ര​ത്തു​നി​ന്നും 39 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ രാ​ജ്യാ​ന്ത​ര ക​പ്പ​ൽ ചാ​ലി​ലാ​യി​രു​ന്നു അ​പ​ക​ടം. ചൂ​ണ്ട​ക്കാ​രു​ടെ വ​ള്ള​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ആ​റു പേ​രാ​ണ് വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ക​താ​ലി​യ എ​ന്ന് പേ​രു​ള്ള ഹോം​ങ്കോം​ഗ് ക​പ്പ​ലാ​ണ് വ​ള്ള​ത്തി​ൽ ഇ​ടി​ച്ച​ത്. വ​ള്ള​ത്തി​ൽ ഇ​ടി​ച്ച​ശേ​ഷം ക​പ്പ​ൽ നി​ർ​ത്താ​തെ പോ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button