വാഷിംഗ്ടണ്‍: “ഹാര്‍വി’ ചുഴലിക്കൊടുങ്കാറ്റ് അമേരിക്കയില്‍ ആഞ്ഞടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്കി. ഗള്‍ഫ് ഓഫ് മെക്സിക്കോ ദ്വീപിനെ തകര്‍ത്തെറിഞ്ഞ “ഹാര്‍വി’ അമേരിക്ക ലക്ഷ്യമാക്കി നീങ്ങുന്നുവെന്നാണ് വിവരങ്ങള്‍. ഇത് 12 വര്‍ഷത്തിനിടെയുണ്ടാകുന്ന ഏറ്റവും വലിയ ചുഴലിക്കാറ്റാണ്.
കൊടുങ്കാറ്റിന്റെ ഫലമായി മെക്സിക്കന്‍ ഉള്‍ക്കടലിനോടു ചേര്‍ന്നുള്ള തീരങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടായേക്കുമെന്നും മുന്നറിയിപ്പുണ്ട്. “ഹാര്‍വി’ കാറ്റഗറി മൂന്നില്‍പ്പെട്ട ചുഴലിക്കാറ്റാണെന്ന് അമേരിക്കന്‍ നാഷണല്‍ ഹരിക്കെയ്ന് സെന്റര്‍ അറിയിച്ചു. മണിക്കൂറില്‍ 169 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന ഹാര്‍വി തെക്ക് പടിഞ്ഞാറന്‍ തീരത്തേക്കെത്തുമ്പോള്‍ മണിക്കൂറില്‍ 355 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കുന്ന തരത്തില്‍ ശക്തിയാര്‍ജിക്കും.
ലൂസിയാനയിലും ടെക്സസിലും ഹൂസ്റ്റണിലും ദുരന്ത മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. കാറ്റിന്റെ വേഗം കുറഞ്ഞതിനുശേഷം ടെക്സസ് ലക്ഷ്യമാക്കി ചുഴലിക്കാറ്റ് നീങ്ങുമെന്നാണ് കരുതുന്നത്. മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ടെക്സസ് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് ആവശ്യപ്പെട്ടു.
Post Your Comments