Latest NewsInternationalNews Story

സർക്കസ് കാണാൻ എത്തിയ ആളുകൾ നോക്കി നിൽക്കേ പരിശീലകനോട് കടുവ ചെയ്തത് ; വീഡിയോ കാണാം

സർക്കസ് കാണാൻ എത്തിയ ആളുകൾ നോക്കി നിൽക്കേ പരിശീലകനെ കടുവ കടിച്ചു വലിച്ചിഴച്ചു. ചൈനയിലെ യിങ്കൗ നഗരത്തിൽ സര്‍ക്കസ് കാണന്‍ എത്തിയ ആളുകളില്‍ നിന്ന് വെറും 2 മീറ്റര്‍ അകലത്തിലായിരുന്നു ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇതിൽ ഒരാൾ പകർത്തിയ വീഡിയോ ആണ് സമ്മോഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

കടുവ പരിശീലകനു മുന്നില്‍ ചാടി വീഴുന്നത് വിഡിയോയിൽ കാണാം. രണ്ടാമത്തെ പരിശീലകന്‍ കടുവയെ പിടിവിടുവിക്കാന്‍ശക്തമായി അടിക്കുന്നുണ്ട്. എന്നാല്‍ അടി കൊണ്ടിട്ടും കടുവ പിടിവിടുവിക്കാതെ പരിശീലകനെ കടിച്ചു വലിച്ചിഴച്ചു കൊണ്ടു പോവുകയാണ് ചെയ്യുന്നത്.

കടുവ കഴിഞ്ഞ 10 ദിവസങ്ങളിലായി മൂന്ന് ഷോകള്‍ ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ട്. ഇതില്‍ പ്രതിഷേധിച്ചാണ് ആക്രമണമെന്നും പരീശീലകന് സാരമായ പരുക്കുകള്‍ മാത്രമാണ് ഉണ്ടായിരിക്കുന്നതെന്ന് സര്‍ക്കസ് അധികൃതര്‍ വ്യക്തമാക്കി

വീഡിയോ കാണാം;

shortlink

Post Your Comments


Back to top button