കാബൂള്‍: നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന പേരിലെ ആണ്കോയ്മക്കെതിരെ അഫ്ഗാന് വനിതകളുടെ വേറിട്ട പോരാട്ടം. സ്വന്തം പേരിന് പകരം ഇന്നയാളുടെ ഭാര്യ, ഇന്നയാളുടെ മകള്‍ എന്ന നിലയിലാണ് അഫ്ഗാന് വനിതകള്‍ അറിയപ്പെടുന്നത്. വിവാഹക്ഷണക്കത്തുകളിലും സ്വന്തം ഖബറിടത്തില്പോലും അവരുടെ പേര് കാണാനാവില്ല. ഇതിനെതിരെ’എന്റെ പേരെവിടെ ‘ എന്ന ഹാഷ്ടാഗില് ഓണ്‍ലൈന്‍ കാമ്പയിന് തുടക്കം കുറിച്ചിരിക്കുകയാണ് ഒരുകൂട്ടം അഫ്ഗാന് യുവതികള്‍.
പേരിലൂടെ സ്വന്തം വ്യക്തിത്വം തിരിച്ചുപിടിക്കാനുള്ള പോരാട്ടമായാണ് ഇവര്‍ ഇതിനെ കാണുന്നത്. അഫ്ഗാനിലെ പടിഞ്ഞാറന്‍ നഗരമായ ഹെറാത്തില്‍ ജൂലൈയിലാണ് ഈ ഓണ്‍ലൈന്‍ കാമ്പയിന് തുടക്കം കുറിച്ചത്. ഫേസ്ബുക്കിലും ട്വിറ്ററിലും ഫോട്ടോകള്‍ക്കും കമന്റുകള്ക്കുമൊപ്പമായിരുന്നു ഇവര്‍ ഇത് പോസ്റ്റ് ചെയ്തത്. പുരുഷന്മാര് അടക്കം രാജ്യത്തെ നൂറുകണക്കിന് പേര് ഉടന്‍ ഇതേറ്റെടുത്തു. അഫ്ഗാനിലെ സെലിബ്രിറ്റികള്‍ അടക്കം പിന്തുണയുമായി രംഗത്തെത്തി. പുരുഷന്മാര് അവരുടെ ഭാര്യമാരുടെ പേരുകള്‍ പരസ്യമായി എഴുതുകയും ചെയ്തു.
Post Your Comments