ബീജിംഗ്: ലഡാക്കിലെ പാംഗോങ് തടാകത്തിന് സമീപം റോഡ് നിര്‍മിക്കാനുള്ള ഇന്ത്യന്‍ തീരുമാനം സ്വന്തം കരണത്തടിക്കുന്നതിന് തുല്യമാണെന്ന് ചൈന. പ്രദേശത്തെ നിര്‍മാണം പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കും. ചൈനീസ് വിദേശകാര്യ വക്താവ് ഗുവാ ചുന്‍യിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രദേശത്ത് 20 കിലോമീറ്റര്‍ നീളത്തില്‍ റോഡ് നിര്‍മിക്കാന്‍ ഇന്ത്യന്‍ ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയതിനെക്കുറിച്ച് പ്രതകരിക്കുകയായിരുന്നു അദ്ദേഹം.
സിക്കിം അതിര്‍ത്തിയോട് ചേര്‍ന്ന് ഡോംഗ്ലോംഗ് മേഖലയില്‍ റോഡ് നിര്‍മ്മിക്കാനുള്ള ചൈനീസ് നീക്കത്തെ തുടര്‍ന്നാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായത്. തുടര്‍ന്ന് സ്വാതന്ത്ര്യ ദിനത്തില്‍ ഇരുസേനകളും പ്രദേശത്ത് പരസ്പരം കല്ലെറിയുകയും ഏറ്റുമുട്ടുകയും ചെയ്തിരുന്നു.
Post Your Comments