Latest NewsNewsInternational

സൂചികള്‍ തറച്ചുള്ള ഒരു കോര്‍ക്ക് ഉപയോഗിച്ച്‌ നെഞ്ചില്‍ അമര്‍ത്തും; വ്യത്യസ്‌തമായ ഒരു മതാചാരചടങ്ങ്

റോം: ഇറ്റലിയില്‍ ഏഴു വര്‍ഷത്തില്‍ ഒരിക്കല്‍ വന്നുപോകുന്ന ഒരു മതാചാര ഘോഷയാത്രയാണ് ‘റിതി സെറ്റെന്നാലി ഡി പെനിറ്റെന്‍സ’. ആയിരങ്ങൾ വെള്ളവസ്ത്രം ധരിച്ച് മുഖം മറച്ച്‌ ഈ ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ എത്തും. ഉണ്ണിയേശുവിനെ കൈയ്യിലെടുത്ത് കന്യാമറിയം പ്രത്യക്ഷപ്പെട്ടതിനെ അനുസ്മരിച്ചാണ് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്.

ഘോഷയാത്രയ്ക്കിടെ സൂചികള്‍ തറച്ചുള്ള ഒരു കോര്‍ക്ക് ഉപയോഗിച്ച്‌ നെഞ്ചില്‍ അമര്‍ത്തും. ഈ മുറിവിൽ നിന്നും രക്തം വെളുത്തവസ്ത്രത്തിലേക്ക് ഒലിച്ചിറങ്ങും. ഒരാഴ്ച നീണ്ടു നില്‍ക്കുന്നതാണ് ഇവിടുത്തെ ഉത്സവം. കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച പരിപാടികള്‍ വരുന്ന ഞായറാഴ്ച അവസാനിക്കും. അതേസമയം മതാചാരങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതിന്റെ ഭാഗമായി സെല്‍ഫിയെടുക്കുന്നതിന് നിരോധനമേര്‍പ്പെടുത്തി മേയര്‍ ഉത്തരവിറക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button