സൗദിയുടെ പുതിയ ബജറ്റ് വിമാനം അടുത്ത മാസം മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സൗദി അറേബ്യയുടെ പുതിയ ബജറ്റ് വിമാനമായ കാരിയര്‍ ഫ്‌ളാദേഡലാണ് അടുത്ത മാസം സര്‍വീസ് തുടങ്ങുന്നത്. ടൂറിസം രംഗത്ത് കുതിച്ചുചാട്ടത്തിനു ഇതു കാരണമാകുമെന്നാണ് അധികൃതര്‍ വിശ്വസിക്കുന്നത്.
സൗദി അറേബ്യ എയര്‍പോര്‍ട്ട് കോര്‍പ്പറേഷന്റെ കീഴിലുള്ള ഫ്‌ലയേഡലിന്‍െ വിമാനം ആദ്യഘട്ടത്തില്‍ പ്രാദേശിക സര്‍വീസ് മാത്രമാണ് നടത്തുക.പിന്നീട് മിഡില്‍ ഈസ്റ്റിലെ മറ്റു രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തും.
സൗദി അറേബ്യയുടെ വിഷന്‍ 2030 ന്റെ ഭാഗമായാണ് പുതിയ സര്‍വീസ് തുടങ്ങുന്നത്. സൗദിയുടെ പുരോഗതിക്ക് ബജറ്റ് സര്‍വീസ് സഹായകരമാകുന്നമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫ്‌ളാദേഡല്‍ ചെയര്‍മാന്‍ സാലാവ് ബിന്‍ നാസര്‍ അല്‍ ജസീര്‍ പറഞ്ഞു.
Post Your Comments