ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനി സ്മാര്‍ട്ട്ഫോണ്‍ വിപണിയേലക്കും. പ്രമുഖ ഇറ്റാലിയന്‍ കാര്‍ നിര്‍മ്മാതാക്കളുടെ ആദ്യ സ്മാര്‍ട്ട്ഫോണ്‍ സംരംഭം ആല്‍ഫ-വണാണ്. പ്രീമിയം വിലയിലാണ് ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഉപയോഗിക്കുന്ന ഫോണ്‍ ലംബോര്‍ഗിനി അവതരിപ്പിച്ചിരിക്കുന്നത്.
രാജ്യാന്തര ഡെലിവറി സൗകര്യവും സ്മാര്‍ട്ട്ഫോണിനായി ലംബോര്‍ഗിനി ഒരുക്കിയിട്ടുണ്ട്. ഷിപ്പിംഗ് ചാര്‍ജ്ജ് സൗജന്യമാണെങ്കിലും കസ്റ്റം ഡ്യൂട്ടി യഥാക്രമം ഉപഭോക്താക്കള്‍ തന്നെ വഹിക്കണമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുമുണ്ട്.
1.5 ലക്ഷം രൂപ പ്രൈസ് ടാഗുമായി എത്തുന്ന ലംബോര്‍ഗിനി ആല്ഫവണിനെ, ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.
5.5 ഇഞ്ച് WQHD ഡിസ്പ്ലേയാണ് ആല്വവണിലുള്ളത്. അഡ്രിനൊ 530 GPU വിന് ഒപ്പമുള്ള ക്വാല്‍ക്കോം സ്നാപ്ഡ്രാഗണ്‍ 820, 4 ജിബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയാണ് ആല്ഫവണിന്റെ ഫീച്ചറുകള്‍.
മൈക്രോ എസ്ഡി കാര്‍ഡ് മുഖേന 128 ജിബി വരെയായി എക്സ്റ്റേണല്‍ മെമ്മറി വര്‍ധിപ്പിക്കാം. 20 മെഗാപിക്സല്‍ ക്യാമറ പ്രൈമറിയായും, 8 മെഗാപിക്സല്‍ ക്യാമറ സെക്കന്‍ഡറിയായും ആല്ഫവണില് ഇടംപിടിക്കുന്നു.
Post Your Comments