Latest NewsJobs & VacanciesNewsIndia

സുരക്ഷ വര്‍ദ്ധിപ്പിക്കാനായി പുതിയതായി 19,952 ഉദ്യോഗസ്ഥരെ നിയമിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയില്‍ പുതിയതായി 19,952 പേരെ നിയമിക്കാനുള്ള നീക്കം തുടങ്ങി. സുരക്ഷ ശക്തമാക്കുന്നതിനു വേണ്ടിയാണ് പുതിയ നിയമനങ്ങള്‍ . റയില്‍വേ പ്രോട്ടക്ഷന്‍ ഫോഴ്‌സിലായിരിക്കും പുതിയ നിയമനങ്ങളെന്നാണ് ലഭിക്കുന്ന വിവരം. ഇതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പത്താം ക്ലാസ് യോഗ്യയുള്ളവര്‍ക്ക് അപേക്ഷിക്കാം. 18 – നും 25 വയസിനുമിടയില്‍ പ്രായം. ശമ്ബളം: 5200 – 20,200 രൂപ, ഗ്രേഡ് പേയായി 2000 രൂപ ലഭിക്കും. ജനറല്‍ ജനറല്‍ – 8,901, എസ്സി – 3,317, എസ്ടി – 3,363, ഒബിസി – 4,371 എന്നിങ്ങനെ ഒഴിവുകള്‍ നിശ്ചയിച്ചിട്ടുണ്ട്. എഴുത്തു പരീക്ഷയുടെയും മെഡിക്കല്‍, കായിക ക്ഷമതാ പരിശോധനയുടെയും അടിസ്ഥാനത്തിലാകും നിയമനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button