യുഎയില്‍ ജോലി ചെയ്യുന്ന നീല-കോളർ തൊഴിലാളികള്‍ക്കും മാനസികമായി ബുദ്ധിമുട്ടുന്ന തൊഴിലാളികള്‍ക്കും കൂടുതല്‍ സാമ്പത്തികപരമായ സഹായങ്ങള്‍ നല്‍കാന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട് തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള പുതുക്കിയ പത്രിക സെപ്റ്റംബര്‍ ഒന്നോടെ നിലവില്‍ വരും. ഇത് വരുന്നതോടെ നിയമപരമായി തന്നെ സാമ്പത്തികപരമായ സഹായങ്ങള്‍ നല്‍കാന്‍ കഴിയും.
ഇത്തരത്തിലുള്ള ഒരു മാറ്റം ശമ്പളം ലഭിക്കാന്‍ വൈകുന്നവര്‍ക്കും മാനസിക പിരുമുറുക്കം അനുഭവിക്കുന്നവര്‍ക്കും തീര്‍ച്ചയായും സഹായകരമാവുമെന്നു ഇന്ത്യന്‍ അംബാസഡര്‍ പറയുന്നു. ഉപയോക്തൃ അംഗത്വത്തിനെ മുന്‍നിര്‍ത്തിയാണ് എംബസി മാറ്റം കൊണ്ടുവരുന്നത്. നാം ചെയ്യേണ്ട ജോലി കൃത്യമായി ചെയ്യണമെന്നും അതിനു ഒരു മാറ്റം വരുത്താനും ഇട വരുത്തതെന്നും സൂറി വ്യക്തമാക്കി. നിയമപരമായ ഈ സഹായം ചെറിയ കുറ്റകൃത്യങ്ങൾ ചെയ്തവര്‍, ആവശ്യമില്ലാതെ ശിക്ഷ അനുഭവിക്കേണ്ടി വന്നവര്‍, മീന്‍ പിടുത്തക്കാര്‍, മാനസിക ബുദ്ധിമുട്ടുള്ള കുട്ടികള്‍, ബുദ്ധിമുട്ടുന്ന ഇന്ത്യന്‍ സ്ത്രീകള്‍ എന്നിവര്‍ക്കും ലഭിക്കും. ഈ സഹായം ഒരിക്കലും ഇന്ത്യന്‍ ഗവര്‍ന്മെന്റ് നല്കുന്നതല്ലെന്നും മറിച്ച് മറ്റു പല ഇന്ത്യന്‍ സര്‍വീസുകളില്‍ നിന്നും കിട്ടിയ പണമാണെന്നും അംബാസഡര്‍ വ്യക്തമാക്കി.
Post Your Comments