ചണ്ഡിഗഡ്: ദേരാ സച്ചാ സൗധ നേതാവ് ഗുര്‍മീത് റാം റഹീം സിംഗിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന ഇസഡ് കാറ്റഗറി സുരക്ഷ പിന്‍വലിച്ചു. ബലാത്സംഗക്കേസില്‍ കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. കേസില്‍ പഞ്ചഗുള സിബിഐ കോടതിയാണ് ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരണെന്നു കണ്ടെത്തിയത്.ശിക്ഷ തിങ്കളാഴ്ച്ച പ്രഖ്യാപിക്കും.
ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനെന്ന് കോടതി വിധിച്ചതിനു പിന്നാലെ വടക്ക ഇന്ത്യയിലെ നാലു സംസ്ഥാനങ്ങളില്‍ ആക്രമണം തുടങ്ങിയത്. പഞ്ചാബ് ,ഹരിയാന,യുപി, ന്യൂ ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് ഗുര്‍മീത് റാം റഹീം സിംഗമിന്റെ അനുനായികളുടെ അഴിഞ്ഞാട്ടം നടത്തിയത്. 32 പേര് ഇതിനോടകം മരിച്ചെന്നാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. 200ലധികം വാഹനങ്ങള്‍ക്ക് തീയിട്ടു. ഡല്‍ഹിയിലെ ആനന്ദ് വിഹാറില്‍ ട്രെയിന്‍ കോച്ചുകള്‍ക്ക് തീയിട്ടു. കലാപം നിയന്ത്രിക്കാന്‍ പട്ടാളം രംഗത്ത്.ഹരിയാന,പഞ്ചാബ് മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് സംസാരിച്ച ശേഷം കേന്ദ്ര സഹായം എത്തിക്കുമെന്ന് അറിയിച്ചു.
അതോടൊപ്പം തന്നെ വ്യാപക ആക്രമണ കുറിച്ച് ചണ്ഡിഗഡ് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു. റാം റഹീമിന്റ് സ്വത്തുക്കള്‍ കണ്ടു കെട്ടാനും നഷ്ടപരിഹാരം ദേരാ സച്ചാ സൗദയില്‍ നിന്നും ഈടാക്കാനും കോടതി ഉത്തരവിട്ടു.
മാധ്യമപ്രവര്‍ത്തകരെ അക്രമിച്ചാണ് കലാപം തുടങ്ങിയത്. ദേശീയ ചാനലുകളുടെ മൂന്ന് ഓബി വാനുകള്‍ (തത്സമയ ദൃശ്യങ്ങള്‍ നല്കുന്ന വാഹനം) അഗ്നിനിക്കരയാക്കി.നുറുകണക്കിന് വാഹനങ്ങള്‍ക്കും തീയിട്ടു. സൈന്യം നിരവധി തവണ കണ്ണീര്‍വാതകം പ്രയോഗിച്ചു. ലക്ഷക്കണക്കിന് റാം റഹീം അനുയായികളാണ് അക്രമകളായി തെരുവുകള്‍ കീഴടക്കിയിരിക്കുന്നത്.
15 വര്‍ഷം മുമ്പ് ഗുര്‍മീതിന്റെ അനുയായിയായ ഒരു സ്ത്രീ നല്കിയ പരാതിയിലാണ് ഇയാള്‍ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തിയത്.ഹരിയാനയിലെ സിര്‍സ പട്ടണത്തില്‍വച്ച് അനുയായിയായ സ്ത്രീയെ ഇയാള്‍ ബലാല്‍സംഗം ചെയ്തു എന്നായിരുന്നു പരാതി. എന്നാല്‍ തനിക്ക് ലൈംഗീക ശേഷിയില്ലെന്നായിരുന്നു കോടതിയില്‍ ഗുര്‍മീത് റാം റഹീം അവകാശപ്പെട്ടത്.
Post Your Comments