ഹജ്ജിന്റെ മാസങ്ങളില്‍ ശാരീരികമായും സാമ്പത്തികമായും ഹജ്ജിനു പോവാന്‍ കഴിവുണ്ടെങ്കില്‍ മുസല്‍മാനു ഹജ്ജ് നിര്‍ബന്ധമാണ്. ഒരു തവണ കഴിവ് ലഭിച്ചാല്‍ പിന്നെ മരിക്കുന്നതിനു മുമ്പ് നിര്‍ബന്ധമായും ഹജ്ജ് ചെയ്യേണ്ടത് നിര്‍ബന്ധമാണ്.
ഒരു തവണ കഴിവുണ്ടാകുകയും പിന്നെ ഫഖീറാവുകയും ചെയ്താലും വിശ്വാസിക്ക് ഇത് നിര്‍ബന്ധം തന്നെ. അപ്പോള്‍ ഹജ്ജ് നിര്‍ബന്ധമായതിനു ശേഷം ഹജ്ജ് ചെയ്യാതെ ആ പണം സ്വദഖ ചെയ്യാന്‍ പാടില്ല എന്നാണു പറഞ്ഞ് വരുന്നത്.
സ്വദഖ ചെയ്യുന്നുവെങ്കില്‍ പിന്നീട് ഹജ്ജ് ചെയ്യാനുള്ളത് ലഭിക്കുമെന്ന വ്യക്തമായ പ്രതീക്ഷയുണ്ടായിരിക്കണം. മാത്രമല്ല, നിര്‍ബന്ധമായ കാര്യം ബാക്കി വെച്ച് സുന്നതായ കാര്യം ചെയ്യല്‍ അനുവദനീയമല്ല. സുന്നതായ ഹജ്ജാണെങ്കിലും മൊത്തത്തില്‍ സ്വദഖയേക്കാള്‍ പുണ്യം ഹജ്ജ് തന്നെയാണ്.
Post Your Comments