Latest NewsNewsIndia

സ്വാമി ഓമിന് 10 ലക്ഷം പിഴ കാരണം ഇതാണ്

ന്യൂഡല്‍ഹി: സ്വാമി ഓമിന് സുപ്രീംകോടതി 10 ലക്ഷം രൂപ പിഴ വിധിച്ചു. ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്ന് പുറത്താക്കിയതിലൂടെയാണ് ആള്‍ ദൈവമായ സ്വാമി ഒാെ വിവാദ പുരുക്ഷനാകുന്നത്. ജസ്റ്റിസ് ദീപക് മിശ്രയെ പുതിയ ചീഫ് ജസ്റ്റിസായി നിയമിച്ചുകൊണ്ടുള്ള ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ബാലിശമാണെന്ന് വ്യക്തമാക്കിയാണ് സ്വാമിക്കും മുകേഷ് ജെയിന്‍ എന്നയാള്‍ക്കും പത്തു ലക്ഷം രൂപ വീതം കോടതി പിഴ വിധിച്ചത്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യുന്ന കീഴ്‌വഴക്കം ശരിയല്ലെന്നായിരുന്നു സ്വാമി ഓമിന്റെ നിലപാട്. ഒരുമാസത്തിനുള്ളില്‍ പിഴ ഇരുവരും അടക്കണം. പിഴയായി ലഭിക്കുന്ന തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്നും കോടതി അറിയിച്ചു.

ജനുവരിയില്‍ ബിഗ് ബോസ് ചിത്രീകരണത്തിനിടെ ഒരു സ്ത്രീയോട് മോശമായി പെരുമാറിയതാണ് അദ്ദേഹത്തെ ഷോയില്‍ നിന്ന് പുറത്താക്കാനുണ്ടായ കാരണം. തൊട്ടു പിന്നാലെ ഡല്‍ഹിയില്‍ ഒരു സാംസ്‌കാരിക സമ്മേളനത്തിനിടെ മറ്റൊരു സ്ത്രീയോട് മോശമായി പെരുമാറിയതിന് വീണ്ടും മര്‍ദ്ദനമേറ്റു. തൊട്ടടുത്ത മാസമാണ് മറ്റൊരു സ്ത്രീയുടെ വസ്ത്രം വലിച്ചു കീറിയതിന് പോലീസ് കേസെടുത്തത്.

 

shortlink

Post Your Comments


Back to top button