ചെന്നൈ: തമിഴ്‌നാട്ടില്‍ പളനിസ്വാമിയെ മാറ്റി മുഖ്യമന്ത്രിയായി സ്പീക്കര്‍ ധനപാലിനെ അവരോധിക്കാനുള്ള നീക്കം ശക്തിപ്പെട്ടു. നിലവില്‍ തമിഴ്‌നാട് നിയമസഭ സ്പീക്കറാണ് പി.ധനപാലന്‍. പി. ധനപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ദിനകര പക്ഷം ഇതിനകം രംഗത്തു വന്നു. ദിനകരന്‍ വിഭാഗം നേതാവായ പി. വെട്രിവേല്‍ എംഎല്‍എയാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചത്. സര്‍ക്കാരിനെതിരെ വോട്ട് ചെയ്യുമെന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ മുഖ്യമന്ത്രിയെ മാറ്റി ധനപാലിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ഞങ്ങളുടെ ആവശ്യമെന്ന് വെട്രിവേല്‍ അറിയിച്ചു.
ഒപിഎസ്-ഇപിഎസ് വിഭാഗങ്ങള്‍ ലയിച്ചതോടെ ദിനകരന്‍ പക്ഷത്ത് നില്‍ക്കുന്ന 18 എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. തുടര്‍ന്ന് ദിനകരന്‍ പക്ഷത്തെ എംഎല്‍എമാരെ പോണ്ടിച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് സര്‍ക്കാരിന്റെ നിലനില്‍പ്പ് പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്.ഈ സാഹചര്യത്തിലാണ് ദിനകര വിഭാഗത്തിന്റെ നിര്‍ണായക നീക്കം.
Post Your Comments