ന്യൂഡൽഹി: റെയിൽ സുരക്ഷയുടെ നിലപാട് വ്യക്തമാക്കി പുതിയ റെയിൽവേ ചെയർമാൻ അശ്വനി ലൊഹാനി. സുരക്ഷയക്ക് മുഖ്യപ്രധാന്യമെന്നാണ് അശ്വനി ലൊഹാനി പറയുന്നത്. ഇതിനു പുറമെ സ്റ്റേഷനുകളുടെ നവീകരണം, ശുചിത്വം, വിഐപി സംസ്കാരം ഇല്ലാത്താക്കൽ, അഴിമതി തുടങ്ങിയ വിഷയങ്ങളിലും ഇടപെടുമെന്നും ലൊഹാനി വ്യക്തമാക്കി.
നിരവധി ട്രെയിൻ അപകടങ്ങൾ സമീപകാലത്ത് നടന്നതിന്റെ പശ്ചാത്തലത്തിൽ റെയിൽവേ ബോർഡ് ചെയർമാനായിരുന്ന എ.കെ. മിത്തൽ രാജിവച്ചതിനെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് ലൊഹാനിയെ ചെയർമാനായി നിയമിച്ചത്.
Post Your Comments