Latest NewsNewsGulf

ഖത്തര്‍ ഈ രാജ്യവുമായി നയതന്ത്രബന്ധം പുനസ്ഥാപിക്കുന്നു

ദുബായ്: നഷ്ടമായ നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള നീക്കവുമായി ഖത്തര്‍. ഇറാനുമായി നയതന്ത്ര ബന്ധം പുനസ്ഥാപിക്കാനുള്ള നീക്കം ശക്തിപ്പെട്ടു. ഇതിന്റെ ഭാഗമായി ഖത്തര്‍ അംബാസിഡര്‍ തെഹ്‌റാനിലേക്ക് തിരിച്ചു പോകും. അംബാസിഡറുടെ നിയമനത്തിലൂടെ ഇറാനുമായി ഉഭയക്ഷി ബന്ധം ശക്തിപ്പെടുത്തുന്നാണ് ശ്രമിക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

2016 ലാണ് ഖത്തര്‍ ഇറാനില്‍ നിന്ന് അംബാസിഡറെ തിരിച്ചു വിളിച്ചത്. ഇറാനും അറബ് രാജ്യങ്ങളും ബന്ധം വഷളായതിനെ തുടര്‍ന്നായിരുന്നു ഈ നടപടി. ഖത്തറിനെതിരായ സൗദി സഖ്യ രാജ്യങ്ങളുടെ ഉപരോധ തീരുമാനത്തിനു ശേഷം ഇറാന്‍ ഖത്തറിനെ പിന്തുണച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നയതന്ത്രബന്ധം ഇരു രാജ്യങ്ങളും പുനസ്ഥാപിച്ചത്.

 

shortlink

Post Your Comments


Back to top button