Latest NewsNewsIndia

ഈ സംസ്ഥാനത്ത് ഗര്‍ഭിണികളുടെ സ്‌കാനിംഗിന് ആധാര്‍ നിര്‍ബന്ധമാക്കി

മുംബൈ: മഹാരാഷ്ട്രയില്‍ ഗര്‍ഭിണികളുടെ സ്‌കാനിംഗിന് ആധാര്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. പെണ്‍ഭ്രൂഹത്യ തടയാനാണ് നടപടിയെന്നു സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനത്ത് പുറത്ത് നിന്നു വരുന്ന ഗര്‍ഭണികള്‍ക്കും ഇതു ബാധകമാണ്. അതിര്‍ത്തി ജില്ലകളില്‍ സ്‌കാനിംഗിനും പരിശോധനയ്ക്കും എത്തുമ്പോള്‍ ഇവര്‍ക്ക് ആധാര്‍ കാര്‍ഡ് ഹാജരാക്കണമെന്ന് നിര്‍ബന്ധമില്ലെന്നു സര്‍ക്കാര്‍ വ്യക്തമാക്കി.

1000 ആണ്‍കുട്ടികള്‍ക്ക് 500ല്‍ താഴെ പെണ്‍കുട്ടികള്‍ എന്ന നിലയിലാണ് പലയിടത്തും അനുപാതം. മുംബൈ സിറ്റിയില്‍ ഇത് ആയിരത്തിന് 946 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാന അനുപാതം 904 ആണ്. പെണ്‍കുട്ടികളുടെ ജനനനിരക്കില്‍ വളരെ താഴ്ന്ന കണക്ക് രേഖപ്പെടുത്തിയ ഒമ്പത് താലൂകളിലായിരുന്നു 2016ല്‍ മഹാരാഷ്ട്രയില്‍ ഉണ്ടായിരുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button