Latest NewsKeralaNews

വൃ​ദ്ധ​ദ​മ്പ​തി​ക​ളെ തി​രി​കെ വീ​ട്ടി​ലെ​ത്തി​ച്ചു

കൊ​ച്ചി: കി​ട​പ്പാ​ടം ജ​പ്തി ചെ​യ്ത് സംഭവത്തിൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് വൃ​ദ്ധ​ദ​മ്പ​തി​ക​ളെ തി​രി​കെ വീ​ട്ടി​ലെ​ത്തി​ച്ചു. വൃ​ദ്ധ​ദ​മ്പ​തി​ക​ളെ തി​രി​കെ വീ​ട്ടി​ലെ​ത്തിക്കാനുള്ള നടപടി സ്വീകരിക്കാനായി ക​ള​ക്ട​ർ​ക്ക് മു​ഖ്യ​മ​ന്ത്രി നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇതിനെ തുടർന്നാണ് വൃ​ദ്ധ​ദ​മ്പ​തി​കൾക്ക് തിരിച്ച് വീട്ടിലെത്താനുള്ള സാഹചര്യം കെെവന്നത്. ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന വൃ​ദ്ധ​ദ​മ്പ​തി​ക​ളുടെ ജ​പ്തി ന​ട​പ​ടി​ക്കു​ശേ​ഷം വീ​ട് ഏ​റ്റെ​ടു​ത്ത​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്താ​നും മൂ​ന്നു​മാ​സ​ത്തെ സാ​വ​കാ​ശം തേ​ടാ​നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

വീ​ട്ടി​ൽ​നി​ന്നി​റ​ക്കി വി​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട വൃ​ദ്ധ​​ദ​മ്പ​തി​ക​ളെ മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ൻ അം​ഗ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ക​മ്മി​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി

സി​പി​എം ഭ​ര​ണ​ത്തി​ലു​ള്ള തൃ​പ്പൂ​ണി​ത്തു​റ ഹൗ​സിം​ഗ് കോ​ർ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യാ​ണ് വൃ​ദ്ധ​​ദ​മ്പ​തി​ക​ളെ വീ​ട്ടി​ൽ​നി​ന്നി​റ​ക്കി വി​ട്ട​ത്. ഏ​ഴു വ​ർ​ഷം മു​മ്പ് എ​ടു​ത്ത ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ വാ​യ്പ തി​രി​ച്ച​ട​വു മു​ട​ങ്ങി പ​ലി​ശ​യ​ട​ക്കം വ​ൻ​തു​ക​യാ​കു​ക​യാ​യി​രു​ന്നു. ഏ​ക​ദേ​ശം 2,70000 രൂ​പ​യാ​ണ് ഇ​വ​ർ തി​രി​ച്ച​ട​യ്ക്കേ​ണ്ട​ത്.

ഇ​ത് അ​ട​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നു ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് ബാ​ങ്ക് ജ​പ്തി ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. ര​ണ്ടു സെ​ന്‍റ് ഭൂ​മി​യും വീ​ടും ബാ​ങ്ക് അ​ഞ്ചു ല​ക്ഷം രൂ​പ​യ്ക്കാ​ണ് ലേ​ലം ചെ​യ്ത​ത്. തു​ട​ർ​ന്ന് വീ​ട് ലേ​ല​ത്തി​ൽ പി​ടി​ച്ച ആ​ൾ പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ വൃ​ദ്ധ ​ദ​മ്പ​തി​ക​ളെ​യ​ട​ക്കം വ​ലി​ച്ചി​ഴ​ച്ച് പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button