കൊച്ചി: കിടപ്പാടം ജപ്തി ചെയ്ത് സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് വൃദ്ധദമ്പതികളെ തിരികെ വീട്ടിലെത്തിച്ചു. വൃദ്ധദമ്പതികളെ തിരികെ വീട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കാനായി കളക്ടർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് വൃദ്ധദമ്പതികൾക്ക് തിരിച്ച് വീട്ടിലെത്താനുള്ള സാഹചര്യം കെെവന്നത്. ആശുപത്രിയിൽ കഴിഞ്ഞിരുന്ന വൃദ്ധദമ്പതികളുടെ ജപ്തി നടപടിക്കുശേഷം വീട് ഏറ്റെടുത്തവരുമായി ചർച്ച നടത്താനും മൂന്നുമാസത്തെ സാവകാശം തേടാനും മുഖ്യമന്ത്രി നിർദേശം നൽകി.
വീട്ടിൽനിന്നിറക്കി വിട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വൃദ്ധദമ്പതികളെ മനുഷ്യാവകാശ കമ്മിഷൻ അംഗങ്ങൾ സന്ദർശിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ കമ്മിഷൻ നിർദേശം നൽകി
സിപിഎം ഭരണത്തിലുള്ള തൃപ്പൂണിത്തുറ ഹൗസിംഗ് കോർപ്പറേറ്റീവ് സൊസൈറ്റിയാണ് വൃദ്ധദമ്പതികളെ വീട്ടിൽനിന്നിറക്കി വിട്ടത്. ഏഴു വർഷം മുമ്പ് എടുത്ത ഒന്നര ലക്ഷം രൂപയുടെ വായ്പ തിരിച്ചടവു മുടങ്ങി പലിശയടക്കം വൻതുകയാകുകയായിരുന്നു. ഏകദേശം 2,70000 രൂപയാണ് ഇവർ തിരിച്ചടയ്ക്കേണ്ടത്.
ഇത് അടക്കാത്തതിനെ തുടർന്നു ദിവസങ്ങൾക്കു മുമ്പ് ബാങ്ക് ജപ്തി നടപടികൾ പൂർത്തിയാക്കി. രണ്ടു സെന്റ് ഭൂമിയും വീടും ബാങ്ക് അഞ്ചു ലക്ഷം രൂപയ്ക്കാണ് ലേലം ചെയ്തത്. തുടർന്ന് വീട് ലേലത്തിൽ പിടിച്ച ആൾ പോലീസ് സഹായത്തോടെ വൃദ്ധ ദമ്പതികളെയടക്കം വലിച്ചിഴച്ച് പുറത്താക്കുകയായിരുന്നു.
Post Your Comments