ചണ്ഡിഗഡ്: സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീമുമായി ബന്ധപ്പെട്ട കേസില്‍ കോടതി വിധി വെള്ളിയാഴ്ച. വിധി വരുന്ന സാഹചര്യം പരിഗണിച്ച് ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി.
15 വര്‍ഷം മുമ്പ് ഗുര്‍മീതിന്റെ അനുയായിയായ ഒരു സ്ത്രീ നല്കിയ പരാതിയിലാണ് ഇയാള്‍ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തിയത്. കേസില്‍ പഞ്ചഗുള സിബിഐ കോടതി വെള്ളിയാഴ്ചയാണ് വിധി പറയുക.ഹരിയാനയിലെ സിര്‍സ പട്ടണത്തില്‍വച്ച് അനുയായിയായ സ്ത്രീയെ ഇയാള്‍ ബലാല്‍സംഗം ചെയ്തു എന്നായിരുന്നു പരാതി. എന്നാല്‍ തനിക്ക് ലൈംഗീക ശേഷിയില്ലെന്നായിരുന്നു കോടതിയില്‍ ഗുര്‍മീത് റാം റഹീം അവകാശപ്പെട്ടത്.
വിധി വരുന്ന അറിഞ്ഞ ഗുര്‍മീത് റാമിന്റെ നൂറുകണക്കിന് അനുയായികൾ കോടതിക്കു സമീപമുള്ള വഴിയരികില്‍ തടിച്ചുകൂടിയിരിക്കുകയാണ്. പോലീസ് വിലയിരുത്തുന്നത് ഇവരുടെ എണ്ണം ഒരു ലക്ഷത്തിനടുത്ത് വരുമെന്നാണ്. അതേസമയം വിധി പ്രഖ്യാപിക്കുന്ന വെള്ളിയാഴ്ച 20 ലക്ഷത്തിനടുത്ത് ആളുകള്‍ പഞ്ചഗുള സിബിഐ കോടതി പരിസരത്തെത്തുമെന്ന് ഗുര്‍മീത് റാമിന്റെ വക്താവ് പറഞ്ഞു.
പ്രതികൂല വിധിയാണ് ഉണ്ടാവുന്നതെങ്കില്‍ പഞ്ചാബിലും ഹരിയാനയിലും വലിയ പ്രതിഷേധങ്ങളും അക്രമങ്ങളും ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. ഇതേ തുടര്‍ന്ന് ഗുര്‍മീതിന്റെ അനുയായികള്‍ ഒത്തുകൂടിയിട്ടുള്ള ചണ്ഡിഗഡ് സ്റ്റേഡിയം തത്കാലിക ജയിലാക്കിക്കൊണ്ട് ചണ്ഡിഗഡ് ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചു
Post Your Comments