അബുദാബി•യു.എ.ഇയില്‍ സ്വകാര്യ മേഖലയ്ക്കുള്ള വലിയ പെരുന്നാള്‍ (ഈദ് അല്‍ അദ) അവധി പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തെ അവധിയാണ് സ്വകാര്യ മേഖലയ്ക്ക് മനുഷ്യവിഭവശേഷി എമിറാത്തിവത്കരണ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 2 വരെയാണ് അവധി. സെപ്റ്റംബര്‍ 3 ഞായറാഴ്ച ജോലികള്‍ പുനരാരംഭിക്കും.
പൊതുമേഖലയ്ക്കുള്ള അവധി കഴിഞ്ഞ ദിവസം മനുഷ്യവിഭവശേഷി അതോറിറ്റി പ്രഖ്യാപിച്ചിരുന്നു. ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 3 വരെയാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുള്ള അവധി.
കഴിഞ്ഞ ആഴ്ച സൗദി അറേബ്യ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 16 ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു.
Post Your Comments