Latest NewsNewsGulf

യു.എ.ഇ സ്വകാര്യ മേഖലയ്ക്കുള്ള ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

അബുദാബിയു.എ.ഇയില്‍ സ്വകാര്യ മേഖലയ്ക്കുള്ള വലിയ പെരുന്നാള്‍ (ഈദ് അല്‍ അദ) അവധി പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തെ അവധിയാണ് സ്വകാര്യ മേഖലയ്ക്ക് മനുഷ്യവിഭവശേഷി എമിറാത്തിവത്കരണ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. ആഗസ്റ്റ്‌ 31 മുതല്‍ സെപ്റ്റംബര്‍ 2 വരെയാണ് അവധി. സെപ്റ്റംബര്‍ 3 ഞായറാഴ്ച ജോലികള്‍ പുനരാരംഭിക്കും.

പൊതുമേഖലയ്ക്കുള്ള അവധി കഴിഞ്ഞ ദിവസം മനുഷ്യവിഭവശേഷി അതോറിറ്റി പ്രഖ്യാപിച്ചിരുന്നു. ആഗസ്റ്റ്‌ 31 മുതല്‍ സെപ്റ്റംബര്‍ 3 വരെയാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുള്ള അവധി.

കഴിഞ്ഞ ആഴ്ച സൗദി അറേബ്യ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 16 ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button