ദുബായ്: പുതിയ പരിഷ്കാരങ്ങള്‍ ആരോഗ്യരംഗത്ത് നടപ്പാക്കാനുള്ള തീരുമാനവുമായി ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ രംഗത്ത്. പുതിയ തീരുമാനപ്രകാരം ദുബായ് മുനിസിപ്പാലിറ്റി ഇനി മെഡിക്കല്‍ പരിശോധന നടത്തുകയില്ല. പകരം ദുബായ് ഹെല്‍ത്ത് അതോറിറ്റിയായിരിക്കും മെഡിക്കല്‍ പരിശോധന നടപ്പാക്കുക. ദുബായ് മുനിസിപ്പാലിറ്റി പുതിയ ആരോഗ്യ കാര്‍ഡ് നല്‍കുന്നതും പുതുക്കുന്നതുമായ സംവിധാനത്തിനു നേതൃത്വം നല്‍കും.
ഭക്ഷണ സ്ഥാപനങ്ങള്‍, ബാര്‍ബര്‍മാര്‍, നഴ്സറികള്‍ ജോലി ചെയുന്നവര്‍, ആരോഗ്യ ക്ലബ്ബുകള്‍ ജീവനക്കാര്‍, ഫിറ്റ്നസ് സെന്ററുകള്‍ നടത്തുന്നവര്‍ എന്നിവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി. എല്ലാ തരം ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയുന്നവര്‍ക്കും ദുബായ് മുനിസിപ്പാലിറ്റി ക്ലിനിക് നിന്ന് ഹെല്‍ത്ത് കാര്‍ഡ് ലഭിക്കും. 2010 മുതല്‍ ദുബായില്‍ ഈ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ദുബായ് മുനിസിപ്പാലിറ്റി ക്ലിനിക്കില്‍ നിന്നും ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments