ന്യൂഡല്‍ഹി: പിന്നോക്ക വിഭാഗങ്ങൾക്ക് ആനുകൂല്യം ലഭിക്കാനുള്ള വരുമാനപരിധി ഉയർത്തി. ആറുലക്ഷം രൂപയില്‍നിന്ന് എട്ടുലക്ഷം രൂപയായിട്ടാണ് ഉയര്‍ത്തിയത്. കേന്ദ്രമന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. കേന്ദ്രസര്‍ക്കാര്‍ നിയമനങ്ങളില്‍ എട്ടുലക്ഷം രൂപവരെ വാര്ഷികവരുമാനപരിധിയില് ഉള്‍പ്പെടുന്ന പിന്നാക്കവിഭാഗക്കാര്‍ക്ക് സംവരണാനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
ഈ ആനുകൂല്യങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുകൂടി ബാധകമാക്കുന്നകാര്യം പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി. 2015 മേയ് മാസത്തില്‍ മേല്‍ത്തട്ട് പരിധി പത്തരലക്ഷമായി വര്‍ധിപ്പിക്കണമെന്ന് ദേശീയ പിന്നാക്കവിഭാഗക്കമ്മിഷന് ശുപാര്‍ശചെയ്തിരുന്നു. വിലക്കയറ്റം, ശമ്പളത്തിലും വരുമാനത്തിലുമുണ്ടായ വര്‍ധന, പിന്നാക്കവിഭാഗങ്ങളുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്ന അവസ്ഥ എന്നിവ പരിഗണിച്ചാണ് കമ്മിഷന് ഈ ശുപാര്‍ശനല്‍കിയത്.
Post Your Comments