തിരുവനന്തപുരം: കരാർ ജീവനക്കാർക്കും ദിവസവേതനക്കാർക്കും സന്തോഷവാർത്തുമായി സംസ്ഥാന സർക്കാർ. ഓണം പ്രമാണിച്ച് മുൻകൂർ ശമ്പളം നൽകാൻ സർക്കാർ തീരുമാനമായി. ഇതാദ്യമായിട്ടാണ് ഇങ്ങനെയാരു നടപടി സ്വീകരിക്കുന്നത്. 1.75 ലക്ഷത്തോളം പേർക്ക് ശമ്പളം നൽകേണ്ടി വരുമെന്നാണു ധനവകുപ്പിന്റെ കണക്ക്. ഏതാണ്ട് 250 കോടിയോളം രൂപയാണ് ഇതിനു ആവശ്യമുള്ളത്.
ഫുൾടൈം, പാർട് ടൈം കണ്ടിജന്റ് ജീവനക്കാർ, വർക്ക് എസ്റ്റാബ്ലിഷ്മെന്റ് സ്റ്റാഫ്, എല്ലാ വകുപ്പുകളിലെയും എസ്എൽആർ, എൻഎംആർ ജീവനക്കാർ, എയ്ഡഡ് വിദ്യാലയങ്ങൾ, കോളജുകൾ, പോളിടെക്നിക്കുകളിലെ ജീവനക്കാർ, അധ്യാപകർ ഉൾപ്പെടെ എല്ലാ സംസ്ഥാന സർക്കാർ ജീവനക്കാർക്കും ഓഗസ്റ്റ് മാസത്തെ ശന്പളം മുൻകൂറായി നൽകാൻ നേരത്തെ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഈ ആനുകൂല്യം ദിവസവേതന, കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്കു കൂടി ബാധകമാക്കി ധനവകുപ്പിന്റെ ഉത്തരവു പുറത്തിറങ്ങി.
Post Your Comments