Latest NewsKeralaNews

ക​രാ​ർ- ദി​വ​സ വേ​ത​ന​ക്കാ​ർ​ക്കു സന്തോഷവാർത്തുമായി സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: ക​രാ​ർ ജീ​വ​ന​ക്കാ​ർ​ക്കും ദി​വ​സ​വേ​ത​ന​ക്കാ​ർ​ക്കും സന്തോഷവാർത്തുമായി സംസ്ഥാന സ​ർ​ക്കാ​ർ. ഓണം പ്രമാണിച്ച് മു​ൻ​കൂ​ർ ശ​മ്പ​ളം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നമായി. ഇതാദ്യമായിട്ടാണ് ഇങ്ങനെയാരു നടപടി സ്വീകരിക്കുന്നത്. 1.75 ല​ക്ഷ​ത്തോ​ളം പേ​ർ​ക്ക് ശ​മ്പ​ളം ന​ൽ​കേ​ണ്ടി വ​രു​മെ​ന്നാ​ണു ധ​ന​വ​കു​പ്പി​ന്‍റെ ക​ണ​ക്ക്. ഏ​താ​ണ്ട് 250 കോ​ടി​യോ​ളം രൂ​പ​യാ​ണ് ഇതിനു ആവശ്യമുള്ളത്.

ഫു​ൾ​ടൈം, പാ​ർ​ട് ടൈം ​ക​ണ്ടി​ജ​ന്‍റ് ജീ​വ​ന​ക്കാ​ർ, വ​ർ​ക്ക് എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് സ്റ്റാ​ഫ്, എ​ല്ലാ വ​കു​പ്പു​ക​ളി​ലെ​യും എ​സ്എ​ൽ​ആ​ർ, എ​ൻ​എം​ആ​ർ ജീ​വ​ന​ക്കാ​ർ, എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ൾ, കോ​ള​ജു​ക​ൾ, പോ​ളി​ടെ​ക്നി​ക്കു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ, അ​ധ്യാ​പ​ക​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും ഓ​ഗ​സ്റ്റ് മാ​സ​ത്തെ ശ​ന്പ​ളം മു​ൻ​കൂ​റാ​യി ന​ൽ​കാ​ൻ നേ​ര​ത്തെ ഉ​ത്ത​ര​വു പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഈ ​ആ​നു​കൂ​ല്യം ദി​വ​സ​വേ​ത​ന, ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കു കൂ​ടി ബാ​ധ​ക​മാ​ക്കി ധ​ന​വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വു പു​റ​ത്തി​റ​ങ്ങി.

shortlink

Post Your Comments


Back to top button