Latest NewsIndiaNews

വിലകൂടിയ ബൈക്കുകൾ മോഷ്ടിക്കുന്ന കള്ളന്മാർ മോഷണ കാരണം പറഞ്ഞത് കേട്ട് അമ്പരന്ന് പോലീസ്

ബംഗളുരു: വ്യത്യസ്ത ബൈക്ക് മോഷണക്കേസുകളിൽ അറസ്റ്റിലായ യുവാക്കൾ ബൈക്ക് മോഷ്ടിക്കുന്നതിന്റെ കാരണം പോലീസിനോട് വ്യക്തമാക്കിയപ്പോൾ ഞെട്ടിയത് പോലീസ്. രണ്ട് മോഷ്ടാക്കള്‍ ബൈക്ക് സ്റ്റണ്ട് ചെയ്യുന്നതിനാണ് ബൈക്ക് മോഷ്ടിക്കുന്നതെങ്കിൽ മറ്റൊരാൾ മോഷ്ടിക്കുന്നത് കാമുകിയുമായി കറങ്ങാൻ. സുഹൃത്തുക്കളായ രഞ്ജിത്ത് ഇളങ്കോവന്‍, മാരിമുത്തു മുനിസ്വാമി എന്നിവരാണ് വ്യത്യസ്തരായ മോഷ്ടാക്കള്‍. ഇവര്‍ രണ്ടും പേരും ചേര്‍ന്ന് 25 ബൈക്കുകള്‍ മോഷ്ടിച്ചിട്ടുണ്ട്.

ഇവര്‍ ഉള്‍പ്പെടെ അറുപതോളം വാഹന മോഷ്ടാക്കള്‍ ബംഗളുരു പോലീസിന്റെ വലയില്‍ കുരുങ്ങി.ബംഗളുരുവിലെ വാഹന മോഷ്ടാക്കള്‍ക്കായി പോലീസ് നടത്തിയ വ്യാപകമായ തെരച്ചിലിലാണ് സംഭവം. 153 ഇരുചക്ര വാഹനങ്ങളും ആറ് കാറുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. ഏകദേശം ഒരു കോടിയോളം രൂപ വിലമതിക്കുന്നതാണ് ഇവയെല്ലാം. രണ്ട് യുവാക്കള്‍ പൊതുവഴിയില്‍ ബൈക്ക് സ്റ്റണ്ടിംഗ് നടത്തുന്നതായി പോലീസിന് വിവരം ലഭിക്കുകയും പോലീസ് എത്തിയപ്പോഴേക്കും ഇവർ രക്ഷപെടുകയും ചെയ്തിരുന്നു.

എന്നാല്‍ സിസിടിവി ദൃശ്യങ്ങൾ ഇവർക്ക് വിനയായി. മോഷ്ടിക്കുന്ന ബൈക്കുകള്‍ ആവശ്യം കഴിഞ്ഞാല്‍ ഉപേക്ഷിക്കുകയാണ് ഇവർ ചെയ്യുന്നത്. കെജി നഗറില്‍ നിന്നും പിടിയിലായ വസീം അക്രം എന്ന യുവാവാണ് കാമുകിയുമായി കറങ്ങുന്നതിന് വേണ്ടി ബൈക്കുകള്‍ മോഷ്ടിക്കുന്നത്. വില കൂടിയ ബൈക്കുകളാണ് ഇയാളുടെ ലക്ഷ്യം. എന്നാൽ കാമുകിക്ക് ഇതറിയില്ല എന്നാണു റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button