ലണ്ടൻ: ഇംഗ്ലീഷ് ഫുട്ബോൾ താരം വെയ്ൻ റൂണി വിരമിച്ചു. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നുമാണ് താരം വിരമിച്ചത്. 119 മത്സരങ്ങളിൽ ഇംഗ്ലീഷ് ടീമിനായി ബൂട്ടണിഞ്ഞ റൂണി ഇംഗ്ലണ്ടിന്റെ എക്കാലത്തെയും വലിയ ഗോൾ സ്കോറായിരുന്നു(53) . താരം ക്ലബ് ഫുട്ബോളിൽ തുടരും. ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ടീമിൽനിന്ന് തഴഞ്ഞതിനു പിന്നാലെയാണ് റൂണി വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്.
2003 ൽ ദേശീയ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച സന്ദർഭത്തിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായിരുന്നു റൂണി. തിയോ വാൽക്കോട്ട് പിന്നീട് ഈ റിക്കാർഡ് തിരുത്തി. ഇംഗ്ലണ്ട് ദേശീയ ഫുട്ബോൾ ടീമിലെയും മാഞ്ചസ്റ്റർ യുണൈറ്റഡിലെയും മുന്നേറ്റ നിരയിലെ ശക്തമായ സാന്നിധ്യമായിരുന്നു റൂണി.
Post Your Comments