യു എ ഇയില്‍ ഇന്ത്യന്‍ സര്‍വകലാശാലകളില്‍ നിന്നുള്ള കറസ്പോണ്ടന്‍സ് കോഴ്സ് ചെയ്യുന്നവര്‍ക്ക് തിരിച്ചടിയായി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ (യു.ജി.സി) നിലപാട്. സര്‍വകലാശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തിനു വേളയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന യുജിസിയുടെ നിര്‍ദേശമാണ് യു എ ഇയില്‍ ഇന്ത്യന്‍ സര്‍വകലാശാലകളില്‍ നിന്നുള്ള കറസ്പോണ്ടന്‍സ് കോഴ്സ് ചെയ്യുന്നവര്‍ക്ക് വിനായാകുന്നത്. നിയമാനുസൃതം അനുവദിച്ച സര്‍വകലാശാലയുടെ അതിര്‍ത്തി പ്രദേശത്തിനു പുറത്ത് പരീക്ഷ നടത്തുതിനു സാധുതയില്ല.
വിദൂര വിദ്യാഭ്യാസത്തിനായി പരീക്ഷാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെ എല്ലാ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്കും ബാധകമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പല സര്‍വകലാശാലകളും വീഴ്ച്ച വരുത്തുന്നുണ്ട്. നയങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ യുജിസി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
യുജിസിയുടെ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങളില്‍ പഠനം നടത്തുന്നതില്‍ നിന്നും ഒഴിഞ്ഞുനില്ക്കുന്നതിനു വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കണമെന്നു യുജിസി അറിയിച്ചു. യുജിസിയുടെ വെബ്സൈറ്റില്‍ നിന്നും യുഎഇയില്‍ പ്രവര്‍ത്തിക്കുന്നതിനു അംഗീകാരമുള്ള ഇന്ത്യന്‍ സര്‍വകലാശാലകളെക്കുറിച്ച് അറിയാന്‍ സാധിക്കും.
Post Your Comments