KeralaLatest NewsNews

കൊത്തുപൊറോട്ടയില്‍ പാമ്പിന്റെ തല

കൊല്ലം: കൊത്തുപൊറോട്ടയില്‍ പാമ്പിന്റെ തല കണ്ടു ഞെട്ടി വിദ്യാര്‍ത്ഥി. പാഴ്്സല്‍ വാങ്ങിയ ഭക്ഷണത്തിലാണ് പാമ്പിന്റെ തല കണ്ടത്. കഴിച്ചുകൊണ്ടിരിക്കെ മീന്‍ തലപോലെ കണ്ടാണ് വിദ്യാര്‍ത്ഥി ഇതു പരിശോധിച്ചത്. ഇതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിദ്യാര്‍ത്ഥിയുടെ രക്ഷിതാവിന്റെ പരാതിയില്‍ ഭക്ഷ്യസുരക്ഷാവിഭാഗം ഹോട്ടലിനെതിരെ പിഴ ചുമത്തി. അറിയാതെ സംഭവിച്ചതാണെന്നും പാമ്പ് കോളിഫ്‌ളവറിനിടയിലുണ്ടായതായിരിക്കാമെന്നുമാണ് ഹോട്ടല്‍ അധികൃതര്‍ പറയുന്നത്.

shortlink

Post Your Comments


Back to top button