ജീവിതടത്തില് എല്ലാവര്ക്കും ലഭിക്കുന്ന ഭാഗ്യമല്ല ഹജ്ജ്. ഈ ഭാഗ്യം ലഭിച്ചിട്ടുള്ളവരുടെ ഹജ്ജ് സ്വീകരിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് നമുക്ക് സ്വയം മനസിലാക്കാന്‍ കഴിയും.
ഹാജിയായി നാട്ടില്‍ വന്നതിനു ശേഷം, ജീവിത രീതിയില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ഹജ്ജ് സ്വീകാര്യമല്ല. ഹജ്ജ് നിര്‍വഹിച്ചത് ഹാജിയെന്നു വിളിക്കാന്‍ വേണ്ടിയാണെങ്കില്‍ ആ ഗുണവും അതോടെ നഷ്ടമാവും.
ഹജ്ജ് കഴിഞ്ഞു നാട്ടിലെത്തിയാല്‍ ആദ്യമായി പള്ളിയില്‍ പ്രവേശിക്കണം. അവിടെ വെച്ച് നിസ്കരിച്ച് ദുആ ചെയ്യണം. വീട്ടുകാര്‍ക്ക് വല്ല പാരിതോഷികവും കൊണ്ടുവരുന്നത് സുന്നത്താണ്. അതുപോലെ തന്നെ സംസം കുടിക്കുന്ന വേളയില്‍ ദുആ ചെയ്യുന്നതില്‍ ഇജാബത്തുണ്ട്.
Post Your Comments