ന്യൂഡല്‍ഹി: റെയില്‍വെ ബോര്‍ഡ് ചെയര്‍മാനായി അശ്വനി ലൊഹാനിയെ നിയമിച്ചു. എയര്‍ഇന്ത്യയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായാണ് അശ്വനി ലൊഹാനി. റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് എ.കെ മിത്തല്‍ രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം. തീവണ്ടി അപകടങ്ങൾ തുടർച്ചായി ഉണ്ടായ സാഹചര്യത്തിലാണ് എ.കെ മിത്തല്‍ റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് രാജിവെച്ചത്.
21 ാം വയസില്‍ നാല് എന്‍ജിനിയറിങ് ബിരുദങ്ങള്‍ നേടിയ ലൊഹാനി ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംനേടിയിരുന്നു. ലോകത്തെ ഏറ്റവും പഴക്കമുള്ള ആവി എന്‍ജിന്‍ ‘ഫെയറി ക്യൂന്‍’ പ്രവര്‍ത്തന സജ്ജമാക്കി വീണ്ടും ഓടിച്ചതിന് പിന്നിലും ലൊഹാനി പ്രവര്‍ത്തിച്ചിരുന്നു.എയര്‍ഇന്ത്യയ്ക്ക് മികച്ച നേതൃത്വം നല്‍കിവന്ന ലൊഹാനി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അടുപ്പമുള്ള ഉദ്യോഗസ്ഥനായാണ് അറിയപ്പെടുന്നത്.
Post Your Comments